Tech
Trending

ടെലഗ്രാമില്‍ ഇനി ചാനല്‍ അഡ്മിന്‍മാര്‍ക്ക് വരുമാനമുണ്ടാക്കാം

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാം സ്പോൺസർ ചെയ്ത സന്ദേശങ്ങൾ വരുന്നു. ടെലഗ്രാം മേധാവി പാവെൽ ദുരോവാണ് തന്റെ ചാനലിലൂടെ ഇക്കാര്യം അറിയിച്ചത്. ആയിരമോ അതിൽ കൂടുതലോ അംഗങ്ങൾ ഉള്ള ടെലിഗ്രാം ചാനലുകളിലാണ് 160 വാക്കുകളിലുള്ള സ്പോൺസർ ചെയ്ത സന്ദേശങ്ങൾ പ്രദർശിപ്പിക്കുക. ആയിരമോ അതിൽ കൂടുതലോ അംഗങ്ങൾ ഉള്ള ടെലിഗ്രാം ചാനലുകളിലാണ് 160 വാക്കുകളിലുള്ള സ്പോൺസർ ചെയ്ത സന്ദേശങ്ങൾ പ്രദർശിപ്പിക്കുക.എന്നാൽ, പരസ്യങ്ങളൊന്നും പ്രദർശിപ്പിക്കില്ലെന്നും വാട്ട്സ്ആപ്പിനെ പോലെ ഉപയോക്താവിന്റെ വ്യക്തിപരമായ വിവരങ്ങൾ യാതൊരു കാരണവശാലും സ്പോൺസർ ചെയ്ത മെസ്സേജുകൾക്ക് വേണ്ടി ഉപയോഗിക്കുകയില്ല എന്നും ടെലഗ്രാം മേധാവി പാവെൽ ദുരോവ് പറഞ്ഞു. ചാനലുകളുടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് സ്പോൺസർ ചെയ്ത സന്ദേശങ്ങൾ കാണിക്കുക. ഇതിനായി ഉപഭോക്താവിന്റെ യാതൊരുവിധ വ്യക്തിഗത വിവരങ്ങളും ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യില്ല. ഒരു ചാനൽ സന്ദർശിക്കുന്ന എല്ലാവർക്കും ഒരേ സ്പോൺസർ മെസ്സേജ് തന്നെയാവും കാണാനാവുക. എന്നാൽ ചാറ്റ് ലിസ്റ്റിലോ സ്വകാര്യ സന്ദേങ്ങളിലോ ഗ്രൂപ്പുകളിലോ ഇതുപോലെയുള്ള പരസ്യങ്ങൾ അവതരിപ്പിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ടെലിഗ്രാമിലെ ചില ചാനലുകളുടെ അഡ്മിൻമാർ ഇതിനകം തന്നെ പതിവ് സന്ദേശങ്ങളുടെ രൂപത്തിൽ പരസ്യങ്ങൾ പോസ്റ്റ് ചെയ്യുന്നുണ്ടെന്നും ദുരോവ് പറഞ്ഞു.സ്പോൺസർ ചെയ്ത സന്ദേശങ്ങൾ പൂർണ്ണ തോതിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു കിട്ടുന്ന വരുമാനത്തിൽ നിന്ന് കമ്പനിക്ക് വരുന്ന ചിലവും കഴിഞ്ഞു വരുന്ന ലാഭം പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ സഹായിക്കുന്ന ചാനലിന്റെ അഡ്മിൻമാർക്ക് വരുമാനമായി പങ്കിടുമെന്ന സുപ്രധാന പ്രഖ്യാപനവും അദ്ദേഹം നടത്തി. ടെലഗ്രാമിൽ പരസ്യരഹിതമായ അനുഭവം പ്രതീക്ഷിക്കുന്ന ഉപയോക്താക്കൾക്ക് കുറഞ്ഞ ചിലവിൽ ഒരു സബ്സ്ക്രിപ്ഷൻ മോഡൽ അവതരിപ്പിക്കാനും ആലോചിക്കുന്നതായി ദുരോവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ സബ്സ്ക്രിപ്ഷൻ ഫീസിനെ കുറിച്ചൊന്നും അദ്ദേഹം വ്യക്തമാക്കിയതുമില്ല.

Related Articles

Back to top button