
തുടക്കത്തിലെ നേട്ടം സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്‌സ് 105.82 പോയന്റ് താഴ്ന്ന് 54,364.85ലും നിഫ്റ്റി 61.90 പോയന്റ് നഷ്ടത്തില്‍ 16,240ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച ഓഹരികളില്‍ ആദ്യം നിക്ഷേപക താല്‍പര്യം പ്രകടമായിരുന്നു. അതേസമയം, മിഡ്-സ്‌മോള്‍ ക്യാപ് ഓഹരികളില്‍ കനത്ത നഷ്ടവുമുണ്ടായി.കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഷര്‍ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, അള്‍ട്രടെക് സിമെന്റ്‌സ്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.മെറ്റല്‍, പവര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഹെല്‍ത്ത്‌കെയര്‍, ഐടി, റിയാല്‍റ്റി സൂചികകള്‍ 1-5ശതമാനം താഴ്ന്നു.
