Tech
Trending

ഒ.ടി.ടി. പ്ലാറ്റ്ഫോമുകളുടെയും വാര്‍ത്താ പോര്‍ട്ടലുകളുടെയും നിയന്ത്രണം മന്ത്രാലയത്തിനു തന്നെ

വാർത്താ പോർട്ടലുകളുടെയും ഒ.ടി.ടി. പ്ലാറ്റ് ഫോമുകളുടെയും ഉള്ളടക്കനിയന്ത്രണം കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിനെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.ഈ വ്യവസ്ഥകളുടെ നടത്തിപ്പുചുമതല സംസ്ഥാന സർക്കാരിനോ ജില്ലാ മജിസ്ട്രേറ്റിനോ പോലീസ് കമ്മിഷണർക്കോ അല്ലെന്നും മന്ത്രാലയമാണ് കൈകാര്യം ചെയ്യുകയെന്നും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിലെ ഡിജിറ്റൽ മീഡിയാ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി അമരേന്ദ്ര സിങ് ചീഫ് സെക്രട്ടറിമാർക്കെഴുതിയ കത്തിൽ വ്യക്തമാക്കി.


സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള വിവര സാങ്കേതിക (ഇന്റർമീഡിയറി ഗൈഡ്ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എതിക്സ് കോഡ്) ചട്ടങ്ങൾക്കായുള്ള വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് വാർത്താവിതരണ മന്ത്രാലയം നടപടികളിൽ വ്യക്തത വരുത്തിയത്.വാർത്താ വെബ്സൈറ്റുകൾ, ഒ.ടി.ടി. പ്ലാറ്റ് ഫോമുകൾ എന്നിവയുടെ ധാർമിക ചട്ടങ്ങൾ, ഒ.ടി.ടി. പ്ലാറ്റ് ഫോമുകളുടെ ഉള്ളടക്കം കാഴ്ചക്കാരുടെ പ്രായം അനുസരിച്ച് അഞ്ചായി തിരിക്കാനുള്ള നടപടികൾ, ത്രിതല പരാതിപരിഹാര സംവിധാനം, കേന്ദ്ര സർക്കാരിന്റെ മേൽനോട്ട സമിതി തുടങ്ങിയ കാര്യങ്ങളുടെ നടത്തിപ്പുചുമതല വാർത്താ വിതരണ മന്ത്രാലയത്തിനായിരിക്കുമെന്നും സംസ്ഥാന സർക്കാരിനോ ജില്ലാ മജിസ്ട്രേറ്റിനോ പോലീസ് കമ്മിഷണർക്കോ നൽകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

Related Articles

Back to top button