
ഇരുമ്പുരുക്ക് സാമഗ്രികളുടെ വില ദിനംപ്രതി കുതിച്ചുയരുകയാണ്. നവംബറിൽ ആരംഭിച്ച വിലയിലെ കുതിപ്പ് ഡിസംബറിലും തുടരുകയാണ്. ഇരുമ്പുരുക്ക് വസ്തുക്കൾക്ക് കിലോയ്ക്ക് 10 മുതൽ 14 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്. കൊറോണ വൈറസ് ബാധയെ തുടർന്ന് ഉൽപ്പാദനം കുറച്ചതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ ആരോപിക്കുന്നു.

ഇരുമ്പുരുക്ക് വസ്തുക്കളുടെ വില ക്രമാതീതമായി ഉയരുന്നത് നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കും. ടിഎംടി ബാറുകൾക്കും എം എസ് ആംഗിളുകൾക്കും 10 മുതൽ 13 രൂപ വരെയാണ് വില ഉയർന്നത്. പ്ലേറ്റുകൾ, ജി പി/എംഎസ് പൈപ്പുകൾ, ഷീറ്റുകൾ തുടങ്ങിയവയ്ക്ക് 11 മുതൽ 14 രൂപ വരെ വില ഉയർന്നു. അലുമിനിയം ഷീറ്റുകൾകാക്കട്ടെ 30 രൂപ മുതൽ 40 രൂപ വരെയാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഇത്തരത്തിലൊരു വിലവർദ്ധനവ് ഇല്ലാതിരിക്കുകയാണ് ആഭ്യന്തര വിപണിയിൽ ഇത്തരത്തിൽ വൻ തോതിൽ വില ഉയർന്നത്.