
മൂല്യവർധിത ഉരുക്കിന്റെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കുന്ന സ്റ്റീൽ ക്ലസ്റ്ററുകൾ വികസിപ്പിക്കുന്നതിനായി സർക്കാർ കരട് ചട്ടക്കൂട് നയം തയ്യാറാക്കിയിട്ടുണ്ടെന്ന് സ്റ്റീൽ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോക്സഭയെ അറിയിച്ചു. നിലവിലുള്ള സ്റ്റീൽ ക്ലാസ്റ്ററുകളുടെ വികസനത്തിനും ഒപ്പം ഗ്രീൻഫീൽഡ് സ്റ്റീൽ ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നതിനുമാണ് കരട് ചട്ടക്കൂട് നയം ലക്ഷ്യമിടുന്നതെന്ന് ലോക്സഭയിലെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

മൂല്യവർധിത ഉരിക്കലും മൂലധന വസ്തുക്കളിലും സ്വയം പര്യാപ്തമാകാൻ സ്റ്റീൽ ക്ലസ്റ്ററുകൾ സഹായിക്കുക മാത്രമല്ല തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് രാജ്യത്തിന്റെ കിഴക്കൻ ഭാഗത്ത്. സംയോജിത സ്റ്റീൽ ഹബുകളിലൂടെയും കിഴക്കൻ ഇന്ത്യയുടെ വികസനം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2020 ജനുവരിയിൽ വിഷൻ പൂർവോദയ പദ്ധതി ആരംഭിച്ചിരുന്നു.
2030- 31ഓടെ 300 ദശലക്ഷം മില്യൺ ടൺ ശേഷിയിലേക്ക് ഏകരാജ്യം ഉയരുമെന്നും അതിൽ 200 ദശലക്ഷം ടൺ കിഴക്കൻ മേഖലയിൽ നിന്നാകുമെന്നും സർക്കാർ നിശ്ചയിച്ച അഞ്ച് ട്രില്യൻ യുഎസ് ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കുന്നതിൽ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.