Tech
Trending

സിം കാർഡ് മാറ്റാതെ ഇനി എളുപ്പത്തിൽ പോസ്റ്റ്‌പെയ്ഡിൽ‌ നിന്ന് പ്രീപെയ്ഡിലേക്ക് മാറാം

മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് സിം കാർഡ് മാറ്റാതെ തന്നെ പോസ്റ്റ്‌പെയ്ഡ് കണക്ഷനിൽ നിന്ന് പ്രീപെയ്ഡിലേക്ക് എളുപ്പത്തിൽ മാറാനാകും. ഒ‌ടി‌പി അടിസ്ഥാനമാക്കിയുള്ള ഇത് സാധ്യമാകുന്നത്. ഈ സംവിധാനം നടപ്പിലാക്കുന്നതിന് ഇൻഡസ്ട്രി ബോഡി സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സി‌ഒഎഐ‌) ടെലികോം വകുപ്പിന് (ഡിഒടി) നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്ന് മൊബൈൽ അക്കൌണ്ട് പരിവർത്തനം ചെയ്യുന്നതിനുള്ള കൺസെപ്റ്റ് ഓഫ് പ്രൂഫ് (പി‌ഒസി) നടപടിക്രമങ്ങൾ നടപ്പിലാക്കാൻ രാജ്യത്തെ ടെലികോം സേവന ദാതാക്കളോട് ടെലികോം വകുപ്പ് ആവശ്യപ്പെടുകയും ചെയ്തു.

Close-up Of Person Hand Holding Four Phone Sim Cards


കഴിഞ്ഞ മാസം 9 നായിരുന്നു റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികൾ ഉൾപ്പെടുന്ന സി‌ഒഎഐ‌ മൊബൈൽ ഉപഭോക്താക്കളെ പുതിയ കെ‌വൈ‌സി നടപടിക്രമങ്ങൾ നടത്താതെ ഒടിപി ഉപയോഗിച്ച് പ്രീപെയ്ഡിൽ നിന്ന് പോസ്റ്റ്പെയ്ഡിലേക്ക് മാറുന്നതിന് അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചത്.അതേസമയം നടപടിക്രമങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പി‌ഒസിയിൽനിന്നുള്ള ഫലമനുസരിച്ചായിരിക്കും കൈക്കൊള്ളുക.

Related Articles

Back to top button