Startup
Trending

സ്റ്റാർട്ടപ്പുകൾക്കായി ഇന്നവേഷൻ പാർക്കുമായി എംസിസി – എംആർഎഫ്

സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ വിദ്യാർഥികളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് താംബരം മദ്രാസ് ക്രിസ്ത്യൻ കോളജിൽ, എംആർഎഫിന്റെ സഹകരണത്തോടെ ഇന്നവേഷൻ പാർക്ക് വരുന്നു. പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫ് പദ്ധതിക്കായി 26.09 കോടി രൂപ നൽകും.വിദ്യാർഥികളുടെ സംരംഭക ശേഷിയും തൊഴിൽക്ഷമതയും വർധിപ്പിക്കാനായി ആർട്സ് ആൻഡ് സയൻസ് കോളജിൽ രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം.


വിവിധ സ്ട്രീമുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഒരുമിച്ച് നൂതനാശയങ്ങൾ കൈമാറാനും അതു സംരംഭമായി വികസിപ്പിക്കാനും കഴിയുന്ന രീതിയിലാകും ഇന്നവേഷൻ പാർക്കിന്റെ പ്രവർത്തനം. ക്യാംപസിന്റെ മധ്യത്തിൽ 70,000 ചതുരശ്ര അടിയിലാണു നിർമാണം. പ്രകൃതിയോടു ചേർന്നുള്ള രൂപകൽപനയിൽ ഒരുങ്ങുന്ന പാർക്കിൽ റൈറ്റേഴ്സ് കഫേ, ഡിസൈൻ സ്റ്റുഡിയോ, ഓൻട്രപ്രണർഷിപ് കഫേ, ഓപ്പൺ എയർ തിയറ്റർ, ഡേറ്റ അനലിറ്റിക് ലാബ്, സയൻസ് ലാബ്, സൈക്കോമെട്രിക് ലാബ്, മീഡിയ സയൻസ് ലാബ്, ഇൻസ്ട്രുമെന്റേഷൻ ലാബ് തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. വിദ്യാഭ്യാസ രംഗത്തെ ആഗോള ട്രെൻഡിനൊപ്പം സഞ്ചരിക്കുന്നതിനുള്ള നിർണായക ചുവടാണിതെന്ന് എംആർഎഫ് വൈസ് ചെയർമാൻ അരുൺ മാമ്മൻ പറഞ്ഞു.

Related Articles

Back to top button