Big B
Trending

ലക്ഷ്യം അടിസ്ഥാന വികസനം; ആദായനികുതി ഇളവില്ലാതെ കേന്ദ്ര ബജറ്റ്

രണ്ടാം മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു. അടുത്ത 25 വര്‍ഷത്തേക്കുള്ള വികസന കാഴ്ചപ്പാടാണ് ബജറ്റെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. 2022- 2023 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ കാലയളവില്‍ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.അടുത്ത മൂന്ന് വര്‍ഷത്തിനകം 400 വന്ദേ ഭാരത് ട്രെയിനുകള്‍ രംഗത്തിറക്കും. 200 കിലോമീറ്റര്‍ നീളത്തില്‍ പുതിയ റെയില്‍വെ പാത കൂടി നിര്‍മ്മിക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 പി എം ഗതിശക്തി കാര്‍ഗോ ടെര്‍മിനലുകള്‍ വികസിപ്പിക്കുമെന്നും മെട്രോ നിര്‍മാണത്തിനായി നൂതനമാര്‍ഗങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.ഗതാഗത വികസനത്തിന് പരിഗണന നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യത്ത് 25,000 കിലോമീറ്റര്‍ ലോകനിലവാരമുള്ള പാതകള്‍ നിര്‍മിക്കുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.5ജി സ്പെക്ട്രം ലേലം ഈ സാമ്പത്തിക വർഷം തന്നെയുണ്ടാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ .5ജി സാങ്കേതിക വിദ്യ കൂടുതൽ ജോലി സാധ്യതകൾ തുറക്കുമെന്നാണ് ധനമന്ത്രി ബജറ്റിൽ പ്രതീക്ഷ പ്രകടിപ്പിച്ചത്. 2022-2023 സാമ്പത്തിക വർഷത്തിൽ തന്നെ 5ജി സേവനങ്ങൾ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ നൽകിത്തുടങ്ങുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. 5ജിക്കൊപ്പം ഗ്രാമീണ മേഖലയിൽ മികച്ച ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കാനുള്ള നടപടികളും ഉണ്ടാകുമെന്നാണ് പ്രഖ്യാപനം.

കൂടാതെ ഇ- പാസ്‌പോര്‍ട്ട് സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. 2022-23 സാമ്പത്തികവര്‍ഷം ഇ പാസ്‌പോര്‍ട്ട് സംവിധാനം പൗരന്മാര്‍ക്ക് ലഭ്യമാക്കും. ചിപ്പുകള്‍ പിടിപ്പിച്ചതും പുത്തന്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചതും ആയിരിക്കും ഇ-പാസ്‌പോര്‍ട്ട് സംവിധാനം.കൂടുതല്‍ സുരക്ഷാ സംവിധാനങ്ങൾ അടങ്ങിയതായരിക്കും ഇ-പാസ്‌പോര്‍ട്ട്. റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ സംവിധാനവും ബയോമെട്രിക് സംവിധാനവും സംയോജിപ്പിച്ചായിരിക്കും ഇത്. പാസ്‌പോര്‍ട്ടിന്റെ പുറംചട്ടയില്‍ ഇലക്ടോണിക് ചിപ്പും സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും ചേര്‍ക്കും.അതേസമയം എൽഐസി സ്വാര്യവത്കരണം ഉടൽ നടപ്പിലാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. എയർ ഇന്ത്യ സ്വകാര്യ വത്കരണത്തിന് പിന്നാലെയാണ് എൽഐസിയും സ്വകാര്യ വത്കരണത്തിലേക്ക് കടക്കുന്നത്. എൽഐസിയുടെ സ്വകാര്യവൽക്കരണം വൈകില്ലെന്ന് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയ മന്ത്രി എയർ ഇന്ത്യ സ്വകാര്യവൽക്കരണം പൂർത്തിയായെന്നും പറഞ്ഞു.കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്കായി വൻ പ്രഖ്യാപനങ്ങൾ. 2.73 ലക്ഷം കോടി രൂപ കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവിലയ്ക്കായി നീക്കി വെക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു. സർക്കാർ കൃഷിക്ക് പ്രധാന പരിഗണന നൽകുന്നതായും ധനമന്ത്രി വ്യക്തമാക്കി.ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കും. അതിനായി വിവിധ പദ്ധതികൾ രൂപീകരിക്കും. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും.കർഷകർക്ക് പിന്തുണയേകുവാൻ കിസാൻ ഡ്രോണുകൾ രംഗത്തിറക്കും. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പ്രധാന പരിഗണന നൽകും. സാങ്കേതിക വിദ്യ കൃഷിക്കായി ഉപയോഗിക്കും.5 വൻകിട നദീ സംയോജന പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു.

Related Articles

Back to top button