Tech
Trending

മെറ്റയുടെ തലപ്പത്ത് വീണ്ടും രാജി

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയവയുടെ മാതൃകമ്പനിയായ മെറ്റയുടെ തലപ്പത്ത് വീണ്ടും രാജി. മെറ്റയിലെ വിര്‍ച്വല്‍ റിയാലിറ്റി വിഭാഗത്തിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായിരുന്ന ജോണ്‍ കാര്‍മാക് ആണ് രാജിവെച്ചത്. കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി മെറ്റയുടെ ഭാഗമായിരുന്നു കാര്‍മാക്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കാര്‍മാക് മെറ്റയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.മെറ്റയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായല്ല നടക്കുന്നതെന്ന് കാര്‍മാക് ചൂണ്ടിക്കാട്ടി. മാര്‍ക്ക് സുക്കര്‍ബര്‍ഗുമായുള്ള സ്വരച്ചേര്‍ച്ചയും അദ്ദേഹം പരസ്യപ്പെടുത്തി.കഴിഞ്ഞ കുറച്ചുനാളുകളായി മെറ്റയില്‍ കടുത്ത പ്രതിസന്ധി തുടരുകയാണ്. നിരവധി ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടതിന് പിന്നാലെ പ്രധാന സ്ഥാനങ്ങളില്‍ ഉള്ളവർ രാജിവെച്ച് പുറത്തുപോകുകയുമുണ്ടായി.

Related Articles

Back to top button