Tech
Trending

സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്റ് അടുത്തവര്‍ഷം ഇന്ത്യയിലേക്ക്

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ബ്രോഡ്ബാന്റ് സേവനം താമസിയാതെ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകൾ.2022 ഓടെ ഇന്ത്യയിൽ സേവനം ആരംഭിക്കാനാണ് സ്റ്റാർലിങ്ക് പദ്ധതിയിടുന്നതെന്നാണ് സൂചന.സ്റ്റാർലിങ്ക് സേവനം ഉപയോഗിക്കാൻ താൽപര്യമുള്ള ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇപ്പോൾ അതിനായി റിസർവ് ചെയ്യാം.99 ഡോളറാണ് (ഏകദേശം 7240 രൂപ) റിസർവേഷൻ നിരക്ക്.


ഡിടിഎച്ച് സേവനത്തിന് സമാനമായ ഒരു ഡിഷ് ആന്റിനയും അനുബന്ധ ഉപകരണങ്ങളുമാണ് സ്റ്റാർലിങ്ക് ഉപയോക്താക്കൾക്ക് ഇതിനായി ആവശ്യമായി വരിക.തുടക്കത്തിൽ വളരെ നിയന്ത്രിതമായാണ് സേവനം ലഭ്യമാക്കുക. ഇപ്പോൾ റിസർവ് ചെയ്യുന്നവരിൽ ആദ്യമെത്തുന്നവരുടെ ക്രമത്തിലാണ് കണക്ഷൻ നൽകുക. റിസർവേഷൻ പിൻവലിക്കാനും നൽകിയ മുഴുവൻ തുകയും റീഫണ്ട് ചെയ്യാനും സാധിക്കും.ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ഇന്റർനെറ്റ് എത്തിക്കുന്ന പദ്ധതിയാണ് സ്റ്റാർലിങ്ക്. ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റി എത്തിച്ചേരാത്ത ഉൾനാടുകളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്നതിന് അനുയോജ്യമാണ് ഈ സംവിധാനം.

Related Articles

Back to top button