Tech
Trending

ഗൂഗിള്‍ ‘മാജിക് കംപോസ്’ ബീറ്റ അവതരിപ്പിച്ചു

ഗൂഗിളിന്റെ പുതിയ മാജിക് കംപോസ് ഫീച്ചറിന്റെ ബീറ്റാ പതിപ്പ് അവതരിപ്പിച്ചു. ഗൂഗിള്‍ മെസേജസ് ആപ്പില്‍ എഐ ഉപയോഗിച്ച് സന്ദേശങ്ങള്‍ എഴുതാന്‍ സഹായിക്കുന്ന സംവിധാനമാണിത്.എന്നാല്‍ ഈ സംവിധാനം ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ചാറ്റിലെ സന്ദേശങ്ങള്‍ ഗൂഗിള്‍ സെര്‍വറുകളിലേക്ക് അയക്കപ്പെടും. ഈ സന്ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് പിന്നീട് നിങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുക.ടെക്‌സ്റ്റ് മെസേജുകൾ, ഇമോജികള്‍, റിയാക്ഷനുകള്‍, യുആര്‍എലുകള്‍ പോലുള്ള സന്ദേശങ്ങളാണ് ഈ രീതിയില്‍ ഗൂഗിള്‍ സെര്‍വറിലേക്ക് മാറ്റുക. ഈ വ്യവസ്ഥ മാജിക് കംപോസ് സപ്പോര്‍ട്ട് പേജില്‍ ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ശബ്ദസന്ദേശങ്ങള്‍, അറ്റാച്ച്‌മെന്റുകള്‍, ചിത്രങ്ങള്‍ എന്നിവ സെര്‍വറിലേക്ക് അയക്കില്ല എന്ന് ഗൂഗിള്‍ പറയുന്നു. എന്നാല്‍ ഇമേജ് കാപ്ഷനുകളും, വോയ്‌സ് ട്രാന്‍സ്‌ക്രിപ്ഷനുകളും അയക്കും. അടിസ്ഥാനപരമായി മാജിക് കംപോസിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശീലനത്തിനാണ് ഈ ഡാറ്റ പ്രയോജനപ്പെടുത്തുക എങ്കിലും വ്യക്തിഗത സന്ദേശങ്ങളുടെ സ്വകാര്യത ഇതുവഴി നഷ്ടപ്പെടും. ഗൂഗിളിന് പോലും സന്ദേശങ്ങള്‍ വായിക്കാനാകില്ല എന്നാണ് എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ നല്‍കുന്ന ഉറപ്പ്. എന്നാല്‍ മാജിക് കംപോസ് ഉപയോഗിക്കുമ്പോള്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ചാറ്റിലെ സന്ദേശങ്ങളും ഗൂഗിള്‍ സെര്‍വറിലേക്ക് അയക്കപ്പെടും. ഇങ്ങനെ ആയാലും തങ്ങള്‍ക്ക് ഇത് വായിക്കാന്‍ സാധിക്കില്ലെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇത്തവണത്തെ ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സില്‍ കമ്പനി പ്രഖ്യാപിച്ച വിവിധ എഐ ഫീച്ചറുകളില്‍ ഒന്നാണ് മാജിക് കംപോസ്. നിങ്ങളുടെ ചാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്ന് മനസിലാക്കി അതനുസരിച്ചുള്ള നിര്‍ദേശങ്ങളാണ് മാജിക് കംപോസ് നല്‍കുക. ഗൂഗിള്‍ മെസേജസ് ബീറ്റാ പ്രോഗ്രാമിനൊപ്പമാണ് ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്.

Related Articles

Back to top button