Tech
Trending

ലേലത്തിൽ 18,699 കോടിരൂപയുടെ സ്പെക്ട്രം സ്വന്തമാക്കി എയർടെൽ

ടെലികോം വകുപ്പ് കഴിഞ്ഞദിവസം നടത്തിയ സ്പെക്ട്രം ലേലത്തിൽ 18,699 കോടിരൂപയുടെ സ്പെക്ട്രം സ്വന്തമാക്കിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ.സബ് ജിഗാഹെർട്സിൽ 355.45 മെഗാഹെർട്സ് സ്പെക്ട്രം, മിഡ് ബാന്റ്, 2300 മെഗാഹെർട്സ് ബാന്റ് എന്നിവയാണ് എർടെൽ സ്വന്തമാക്കിയത്.ഇതുവഴി രാജ്യത്തെ ഏറ്റവും ശക്തമായ സ്പെക്ട്രം സ്വന്തമാക്കാനായതായി എയർടെൽ അവകാശപ്പെട്ടു.


സബ് ജിഗാഹെർട്സ് സ്പെക്ട്രം സ്വന്തമാക്കിയതോടെ രാജ്യത്തുടനീളം കവറേജ് വർധിപ്പിക്കുന്നതിനും എല്ലാ നഗരങ്ങളിലേയും കെട്ടിടങ്ങൾക്കുള്ളിലെ കവറേജ് ശക്തമാക്കുന്നതിനും ഗ്രാമങ്ങളിലെ സേവനം മെച്ചപ്പെടുത്തുന്നതിന് എയർടെലിന് സാധിക്കും.ഈ സ്പെക്ട്രം ഭാവിയിൽ 5ജി സേവനങ്ങൾ എത്തിക്കാൻ എയർടെലിനെ പ്രാപ്തമാക്കുമെന്നും കമ്പനി പറയുന്നു.700 MHz, 800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz and 2500 MHz ഏഴോളം ഫ്രീക്വൻസി ബാന്റുകളാണ് ലേലത്തിന് വെച്ചത്.20 വർഷക്കാലയളവിലേക്കാണ് ഇത് വാങ്ങാൻ സാധിക്കുക. എന്നാൽ 5ജിയ്ക്ക് ആവശ്യമായ 33600-3600 മെഗാഹെർട്സ് ഫ്രീക്വൻസികൾ ലേലത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അത് പിന്നീട് സംഘടിപ്പിക്കും.

Related Articles

Back to top button