Tech
Trending

ഒപ്പെറ ബ്രൗസറിലും Chat GPT വരുന്നു

മൈക്രോസോഫ്റ്റും ഗൂഗിളും തങ്ങളുടെ സെര്‍ച്ച് എഞ്ചിനുകളും ബ്രൗസറുകളും എഐ ചാറ്റ്‌ബോട്ടുകള്‍ ഉപയോഗിച്ച് പരിഷ്‌കരിക്കാനുള്ള മത്സരത്തിലാണ്. ഇതിന്റെ ഭാഗമായി ഓപ്പെറ ബ്രൗസറർ തങ്ങളുടെ സേവനത്തില്‍ ചാറ്റ്‌ബോട്ട് സന്നിവേശിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഒപ്പെറ ബ്രൗസറില്‍ ഉള്‍പ്പെടത്താനാണ് ശ്രമം. ഒപ്പെറയുടെ മാതൃസ്ഥാപനമായ കുന്‍ലുന്‍ ടെക്ക് ആണ് ഇക്കാര്യം അറിയിച്ചത്. മറ്റ് ബ്രൗസറുകളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന ബ്രൗസറാണ് ഒപ്പെറ. പരസ്യങ്ങള്‍ തടയുന്നതിനുള്ള ആഡ്‌ബ്ലോക്കര്‍, ഇന്റഗ്രേറ്റഡ് മെസഞ്ചറുകള്‍, വിപിഎന്‍ തുടങ്ങിയ സൗകര്യങ്ങള്‍ അതില്‍ ചിലതാണ്. നിലവില്‍ ബ്രൗസര്‍ വിപണിയില്‍ 2.4 ശതമാനം വിപണി വിഹിതം മാത്രമാണ് ഒപ്പെറയ്ക്കുള്ളത്. എന്തായാലും ചാറ്റ് ജിപിടി സേവനം പ്രയോജനപ്പെടുത്തുന്ന ഏക കമ്പനിയാവില്ല ഒപ്പെറ. മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൗസറിലും ചാറ്റ് ജിപിടി സേവനം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button