Big B
Trending

സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി മൂലധനം സമാഹരിക്കുന്നു

സൗത്ത് ഇന്ത്യൻ ബാങ്ക് 240 കോടി രൂപയുടെ ഓഹരി മൂലധനം സമാഹരിക്കുന്നു. ലൈഫ്, ജനറൽ വിഭാഗങ്ങളിൽപ്പെട്ട 4 ഇൻഷുറൻസ് കമ്പനികൾക്കു മുൻഗണാനാടിസ്ഥാനത്തിൽ 28,30,18,867 ഓഹരികൾ അനുവദിച്ചുകൊണ്ടാണു സമാഹരണം. ഓഹരിയൊന്നിന് 8.48 രൂപ നിരക്കിലാണു വിൽപന. വിപണി വിലയെക്കാൾ കുറഞ്ഞ നിരക്കാണിത്. നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിൽ ഏറ്റവും അവസാനം രേഖപ്പെടുത്തിയ വില 8.75 രൂപയാണ്.


കോടക് മഹീന്ദ്ര ലൈഫ് ഇൻഷുറൻസ് കമ്പനിക്കും എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് കമ്പനിക്കും എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനിക്കും 8,84,43,396 ഓഹരികൾ വീതമാണു നൽകുക. ഇതിലൂടെ ആകെ 225 കോടി രൂപ ലഭിക്കും. ബാങ്കിന് 750 കോടി രൂപയുടെ ഓഹരി മൂലധനം ഉൾപ്പെടെ ആകെ 1250 കോടി രൂപയുടെ മൂലധന സമാഹരണത്തിന് അനുമതിയുണ്ട്. ഇതിൽ 240 കോടിയുടെ ഓഹരി മൂലധനമാണ് ഇപ്പോൾ സമാഹരിക്കുന്നത്. ബാക്കി ഓഹരി മൂലധനം അടുത്ത സാമ്പത്തിക വർഷം സമാഹരിക്കും.

Related Articles

Back to top button