Tech
Trending

വാക്മാന്‍ എന്‍ഡബ്ല്യു-സെഡെക്‌സ്707 ഇന്ത്യയിലവതരിപ്പിച്ച് സോണി

സോണിയുടെ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ വാക്മാന്‍ എന്‍ഡബ്ല്യു-സെഡെക്‌സ്707 ഇന്ത്യയിലെത്തി. 69,990 രൂപയാണ് വില.ഹെഡ്‌ഫോണ്‍ സോണ്‍ വഴി മാത്രമായിരിക്കും ഇത് വില്‍ക്കുക എന്നാണ് വിവരം.ജനുവരി 30 മുതൽ ഈ ഉപകരണം വാങ്ങാം. ക്ലാസിക് ബ്ലാക്ക് ആൻഡ് ഗോൾഡ് വേരിയന്റിലാണ് വാക്മാൻ പുറത്തിറക്കിയിരിക്കുന്നത്. ഈ വാക്ക്മാൻ ചിലർക്കെങ്കിലും കുട്ടിക്കാലത്തെ ഓർമകൾ തിരികെ നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.വക്രീകരണമില്ലാത്ത ശബ്ദവും മറ്റനവധി ഓഡിയോ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ച ഈ പ്രീമിയം ഉപകരണത്തിന് 25 മണിക്കൂര്‍ ബാറ്ററി ലൈഫ് കിട്ടുമെന്ന് കമ്പനി പറയുന്നു.എംപി3 പ്ലെയറുകളോ ആപ്പിൾ ഐപോഡോ വരുന്നതിന് വളരെ മുൻപ് തന്നെ യാത്രയ്ക്കിടെ കാസറ്റുകൾ പ്ലേ ചെയ്യാൻ സാധിച്ചിരുന്ന ഒരു പോർട്ടബിൾ ഓഡിയോ പ്ലെയറായിരുന്നു ഇത്. വാക്മാന്‍ എന്‍ഡബ്ല്യു-സെഡെക്‌സ്707 ഉപയോഗിച്ച് ആധുനിക സാങ്കേതിക വിദ്യകൾക്കൊപ്പം ഒരു പരമ്പരാഗത വാക്മാന്റെ നിലവാരം നിലനിർത്താൻ സോണിക്ക് കഴിഞ്ഞു. 5 ഇഞ്ച് ഡിസ്‌പ്ലേ, ഹൈ-റെസ് ഓഡിയോ വയർലെസ് ഉള്ള ശബ്‌ദ പ്രോസസ്സിങ്, 25 മണിക്കൂർ വരെ ബാറ്ററി ലൈഫ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ. വാക്മാന്‍ എന്‍ഡബ്ല്യു-സെഡെക്‌സ്707 ഉപകരണം 5 ഇഞ്ച് ഡിസ്പ്ലേയുള്ള പ്രീമിയം ഡിസൈനാണ് അവതരിപ്പിക്കുന്നത്. ഡിവൈസിൽ ഒരു ഡിഎസ്ഡി റീമാസ്റ്ററിങ് എൻജിനും ഉണ്ട്.

Related Articles

Back to top button