
പ്ലേ സ്റ്റേഷൻ 5 (പി എസ് 5) ഗെയിമിംഗ് കൺസോൾ ഫെബ്രുവരി രണ്ടിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. എന്നാൽ പി എസ് 5 നായുള്ള പ്രീ ബുക്കിംഗ് ജനുവരി 12 മുതൽ ആരംഭിക്കും. ഈ വിവരം സോണി ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്.

ആമസോൺ, ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള മുൻനിര റീട്ടെയിൽ സ്ഥാപനങ്ങളിലെല്ലാം പി എസ് 5ന്റെ പ്രീ ബുക്കിംഗ് സൗകര്യം ലഭ്യമാകും. പ്ലേസ്റ്റേഷൻ 5ന്റെ മുഖ്യ എതിരാളികളിലൊന്നായ എക്സ് ബോക്സ് ഗെയിമിംഗ് കൺസോളിന്റെ രണ്ട് മോഡലുകൾ നവംബറിൽ മൈക്രോസോഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് സോണി പ്ലേ സ്റ്റേഷൻ 5 ചില സുപ്രധാന വിപണികളിൽ അവതരിപ്പിച്ചത്.