Tech
Trending

ഇസഡ്‌വി-വൺഎഫ് (ZV-1F) ക്യാമറ അവതരിപ്പിച്ച് സോണി

ക്രിയേറ്റീവ് പവർ വർധിപ്പിക്കുന്ന പുതിയ വ്ലോഗ് ക്യാമറ ഇസഡ്‌വി-വൺഎഫ് അവതരിപ്പിച്ച് സോണി. ചിത്രങ്ങളും വിഡിയോകളും പകർത്താൻ ആഗ്രഹിക്കുന്ന വ്ലോഗർമാരെയും ക്രിയേറ്റർമാരെയും ലക്ഷ്യമിട്ടുള്ള പുതിയ ഗോടു ക്യാമറയാണിത്.ഗ്രൂപ്പ് സെൽഫികൾക്കും പശ്ചാത്തല ദൃശ്യങ്ങൾക്കും അനുയോജ്യമായ അൾട്രാ വൈഡ് ആംഗിൾ 20 എംഎം പ്രൈം ലെൻസാണ് ക്യാമറക്ക്. വ്ലോഗർമാരുടെ പൂർണമായ ഉപയോഗം ലക്ഷ്യമിട്ടാണ് ക്യാമറ ഡിസൈൻ ചെയ്തിരിക്കുന്നത്.ഏകദേശം 229 ഗ്രാം തൂക്കം മാത്രമാണ് ഭാരം. ഒതുങ്ങിയ ക്യാമറ കൂടിയായതിനാൽ ദൈനംദിന ഉപയോഗത്തിന് എല്ലായിടത്തും അനായാസം കൊണ്ടുപോകാനാവും. എൽസിഡി ടച്ച് സ്ക്രീനാണ് ക്യാമറക്ക്. ചിത്രങ്ങൾ സൂം ചെയ്യാനുള്ള ക്രമീകരണങ്ങളുമുണ്ട്. ചിത്രത്തിന്റെ സ്വാഭാവികമായ രൂപം ഉറപ്പാക്കുന്നതിന് പുതിയ സോണി ഇസഡ്‌വി-വൺഎഫ് ക്യാമറ ചർമത്തിന്റെ നിറം കൃത്യമായി പിടിച്ചെടുക്കും. സോഫ്റ്റ് സ്കിൻ ഇഫക്റ്റ് ഒാപ്ഷൻ ഉപയോഗിച്ച്, വിഡിയോ ഷൂട്ട് ചെയ്യുമ്പോൾ തന്നെ സ്വാഭാവിക സ്കിൻ ടോൺ ഇഫക്റ്റ് സൃഷ്ടിക്കുകയും ചെയ്യാം. ഹൈപ്രിസിഷൻ ഫോക്കസിങ്ങിന് 425 കോൺട്രാസ്റ്റ്ഡിറ്റക്ഷൻ എഎഫ് ഫ്രെയിം പോയിന്റുകൾ ക്യാമറയിലുണ്ട്. സർഗാത്മകത വർധിപ്പിക്കുന്നതിന് ആകെ 10 മോഡുകളും ക്യാമറയിൽ ലഭ്യമാണ്.

വിൻഡ് സ്ക്രീൻ ഫീച്ചർ ഉള്ളതിനാൽ ഉയർന്ന നിലവാരമുള്ള ശബ്ദം റെക്കോഡ് ചെയ്യാനാവും. ഉയർന്ന നിലവാരമുള്ള ഒാഡിയോയ്ക്കായി മൂന്ന് ബിൽറ്റ്ഇൻ ഡയറക്ഷണൽ ക്യാപ്സ്യൂൾ മൈക്ക് ക്യാമറയിലുണ്ട്.സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ പരിസ്ഥിതി സൗഹൃദ സവിശേഷതകളും സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇസഡ്‌വി-വൺഎഫ് ഡിസൈൻ ചെയ്തിരിക്കുന്നത്.2023 ഏപ്രിൽ 5 മുതൽ എല്ലാ സോണി സെന്റർ, ആൽഫ ഫ്ലാഗ്ഷിപ്പ് സ്റ്റോറുകൾ, സോണി അംഗീകൃത ഡീലർമാർ, ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ (ആമസോൺ, ഫ്ലിപ്കാർട്ട്), ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകൾ എന്നിവയിലുടനീളം ഇസഡ്‌വി-വൺഎഫ് ലഭ്യമാക്കും. 50,690 രൂപയാണ് വില.

Related Articles

Back to top button