Big B
Trending

സംസ്ഥാന ബജറ്റ് ഇന്ന്

ഇടതു സർക്കാരിൻറെ അവസാന ബജറ്റ് ധനമന്ത്രി ഡോ.തോമസ് ഐസക് സഭയിൽ അവതരിപ്പിക്കുന്നു. രാവിലെ ഒൻപതിന് ബജറ്റ് അവതരണം ആരംഭിച്ചു. തെരഞ്ഞെടുപ്പിനെ നേരിടുന്ന സർക്കാർ ക്ഷേമ വാഗ്ദാനങ്ങൾക്കായിരിക്കും മുൻഗണന നൽകുക. സംസ്ഥാനത്തെ എല്ലാ മേഖലകളിലും തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാൻ നിർദ്ദേശമുണ്ടാകും.


കോവിഡ് വ്യാപനം തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടവരെ സഹായിക്കുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചേക്കും. ഒപ്പം വർക്ക് ഫ്രം ഹോം സാധ്യതകൾ പ്രയോജനപ്പെടുത്തി സ്ത്രീകളുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്ന പദ്ധതിയും പ്രഖ്യാപിക്കും. കുറഞ്ഞ ചെലവിൽ ഇൻറർനെറ്റ് ലഭ്യമാക്കുന്ന സർക്കാരിൻറെ പുതിയ പദ്ധതിയായ കെ- ഫോൺ ശൃംഖലയുമായി ബന്ധിപ്പിച്ചായിരിക്കും ഇത് നടപ്പാക്കുക. എന്നാൽ ഇത്തവണത്തെ ബജറ്റിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല. കെട്ടിട നിർമാണത്തിനുള്ള അനുമതി വൈകുന്നത് പരിഹരിക്കുന്ന ബദൽ സംവിധാനം ഉണ്ടാക്കുന്നതിലും ആലോചനയുണ്ട്. ഒപ്പം ക്ഷേമപെൻഷനുകൾ 100 രൂപ കൂടി വർധിപ്പിക്കും.

Related Articles

Back to top button