Women E
Trending

വിയകോം 18 ന്റെ സോണിയ ഹ്യൂറിയ ഇനി ആമസോൺ പ്രൈം വീഡിയോയിൽ ഇന്ത്യയുടെ കമ്മ്യൂണിക്കേഷൻസ് മേധാവി

ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായുള്ള എല്ലാ ആശയവിനിമയ ശ്രമങ്ങൾക്കും നേതൃത്വം നൽകുന്നതിനായി ആമസോൺ പ്രൈം വീഡിയോ, വിയകോം 18 ന്റെ കോർപ്പറേറ്റ് മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻസ്,സസ്റ്റൈനബിളിറ്റി ഹെഡ് സോണിയ ഹ്യൂറിയയെ നിയമിച്ചു. നിലവിലെ റോളിൽ,ഹ്യൂറിയ ആമസോൺ പ്രൈം വീഡിയോയുടെ ആശയവിനിമയ ടീമിന്റെ മുൻനിരയിലുള്ള പി ആർ ആൻഡ് കമ്മ്യൂണിക്കേഷന്റെ ഭാഗമാകും. സിയാറ്റിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആമസോൺ പ്രൈം പിആർ ഏഷ്യ പസഫിക് ആൻഡ് കാനഡയുടെ തലവൻ തോബിയാസ് സ്ട്രിംഗാലിയുടെ കീഴിലാവും അവർ പ്രവർത്തിക്കുക.
ആമസോൺ പ്രൈം വീഡിയോയ്ക്കായി പി ആർ ആഖ്യാനം നടത്താനുള്ള ഉത്തരവാദിത്വം അവർ നേരിട്ട് നിർവഹിക്കും.ഒപ്പം മീഡിയ സ്പെക്ട്രത്തിൽ ഉടനീളം ആശയവിനിമയത്തിനും പ്രശസ്തി മാനേജ്മെന്റിനും നേതൃത്വം നൽകും. വിനോദത്തിലും ഉപഭോക്തൃ മേഖലയിലും 18 വർഷത്തെ മുൻപരിചയമുള്ള അവർ, വിയാകോം 18 നായി ബ്രാൻഡ്, കോർപ്പറേറ്റ് ആശയവിനിമയങ്ങൾക്ക് നേതൃത്വം നൽകി.

2008 ൽ വിയാകോം 18 നൊപ്പം തന്റെ യാത്രയാരംഭിച്ച സോണിയ ഹിന്ദി ജിഇസി- കളേഴ്സ് ആരംഭിച്ച ടീമിന്റെ ഭാഗമായി. ഒൻപത് മാസത്തിനുള്ളിൽ ചാനൽ ഈ വിഭാഗത്തിൽ ഒന്നാം നമ്പറിലെത്തി. ഒരു വ്യവസായ ചിന്താഗതി നേതാവെന്ന നിലയിൽ സോണിയ അഡ്വർടൈസിങ് ക്ലബ്ബിൽ മാനേജിങ് കമ്മിറ്റി അംഗമായ സേവനമനുഷ്ഠിക്കുന്നു.
സോണിയുടെ നേതൃത്വത്തിൽ, പി ആർ വീക്ക് ഏഷ്യാ അവാർഡുകൾ, സൗത്ത് ഏഷ്യ സേബർ അവാർഡുകൾ, ഇന്ത്യൻ പി ആർ ആന്റ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് അവാർഡ് എന്നിങ്ങനെ നിരവധി അവാർഡുകൾ വിയാകോം 18 നേടിയിട്ടുണ്ട്.
ഇംപാക്ട് മാസികയുടെ പരസ്യ, മീഡിയ, മാർക്കറ്റിംഗ് മേഖലയിലെ മികച്ച 50 വനിതാ നേതാക്കളിൽ തുടർച്ചയായി നാലു വർഷമായി അവർ തിരഞ്ഞെടുക്കപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button