Tech
Trending

റെഡ്മി നോട്ട് 10Sന്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പെത്തി

ഈ വർഷം മേയിലാണ് റെഡ്മി നോട്ട് 10 ശ്രേണിയിലെ നാലാമനായി ഷഓമി റെഡ്മി നോട്ട് 10S അവതരിപ്പിച്ചത്. 6 ജിബി റാം + 64 ജിബി സ്റ്റോറേജുള്ള പതിപ്പിന് 14,999 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള പതിപ്പിന് 15,999 രൂപ എന്നിങ്ങനെയാണ് റെഡ്മി നോട്ട് 10S-ന്റെ വില. എന്നാൽ പുതുതായി റെഡ്മി നോട്ട് 10Sന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പും ഷഓമി വില്പനക്കെത്തിച്ചു. 17,499 രൂപയാണ് പുതിയ പ്രീമിയം പതിപ്പിന്റെ വില.ഇന്ന് മുതൽ എംഐ.കോം, ആമസോൺ തുടങ്ങിയ വെബ്‌സൈറ്റുകളിലൂടെയും ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും റെഡ്മി നോട്ട് 10S 8 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില്പന ആരംഭിക്കും. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് റെഡ്മി നോട്ട് 10S പ്രവർത്തിക്കുന്നത്. 1,100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 10Sന്. കോർണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണവും റെഡ്മി നോട്ട് 10Sനുണ്ട്. 6 ജിബി വരെ റാമുമായും മാലി-G76 MC4 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസ്സർ ആണ് ഫോണിന്.എഫ് / 1.79 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പ്രധാന ക്യാമറ, എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ (118 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ), എഫ് / 2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ കാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ചേർന്ന ക്വാഡ് ക്യാമെറായാണ് റെഡ്മി നോട്ട് 10Sന്. എഫ് / 2.45 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ സെൽഫി ക്യാമെറായാണ് മുൻ വശത്ത് ക്രമീകരിച്ചിരിക്കുന്നത്.33W ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 10Sൽ.

Related Articles

Back to top button