Tech

പ്ലേസ്റ്റേഷൻ 5, പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ പതിപ്പുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു

പ്ലേസ്റ്റേഷൻ 5, പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ പതിപ്പുകളുടെ ഇന്ത്യയിലെ വില ഒടുവിൽ പ്രഖ്യാപിച്ചു. യുഎസ്, യുകെ, ഓസ്ട്രേലിയ എന്നിവയുൾപ്പെടെയുള്ള ആഗോളവിപണിയിൽ ഇവയുടെ വിലകൾ പ്രഖ്യാപിച്ച ഒരു മാസത്തിനു ശേഷമാണ് സോണി ഇന്ത്യയിലെ വില പ്രഖ്യാപിക്കുന്നത്. എന്നാൽ ഇവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന തീയതി ഇതുവരെയും കമ്പനി പ്രഖ്യാപിച്ചിട്ടില്ല. നവംബർ 15 ന് കമ്പനി ഇവ ആഗോള വിപണിയിൽ അവതരിപ്പിക്കും.


49,990 രൂപയാണ് പ്ലേസ്റ്റേഷൻ 5 ന്റെ ഇന്ത്യൻ വിപണിയിലെ വില. എന്നാൽ 39,990 രൂപയ്ക്കാണ് പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ പതിപ്പ് ഇന്ത്യൻ വിപണിയിലെത്തുക. തുടക്കത്തിൽ സോണി ഇന്ത്യ പുതിയ പ്ലേസ്റ്റേഷൻ മോഡലുകളുടെ ലോഞ്ച് നവംബർ 19ന് നിശ്ചയിച്ചിരുന്നു പിന്നീട് ആ തീയതി മാറ്റുകയാണുണ്ടായത്. 499.9 ഡോളറാണ് പ്ലേസ്റ്റേഷൻ 5 ന്റെ ആഗോള വിപണിയിലെ വില. അതേസമയം 399.9 ഡോളറിനാണ് പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ പതിപ്പ് ആഗോള വിപണിയിലെത്തുക.
സോണിപ്ലേസ്റ്റേഷൻ 5, പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ പതിപ്പുകളുടെ പ്രധാന എതിരാളിയായ മൈക്രോസോഫ്റ്റ് എക്സ് ബോക്സ് സീരീസ്, എക്സ്ബോക്സ് സീരീസ് എക്സ് എന്നിവ നവംബർ 10ന് ഇന്ത്യയുൾപ്പെടെയുള്ള ആഗോള വിപണിയിലെത്തും. യഥാക്രമം 34,990 രൂപ, 49,990 രൂപ എന്നീ വിലകളിലാണ് ഇവയെത്തുക.

Related Articles

Back to top button