
പ്രമുഖ സ്മാർട്ട് ടിവി ബ്രാൻഡായ സോണി 32W830 എന്ന പേരിൽ ആൻഡ്രോയിഡ് എൽഇഡി സ്മാർട്ട് ടിവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 31,900 രൂപ വിലയുള്ള പുത്തൻ സ്മാർട്ട് ടിവി സെഗ്മെന്റിൽ ഏറ്റവും പ്രീമിയം ഫീച്ചറുകളുള്ള മികച്ച ടിവി ആണെന്ന് സോണി അവകാശപ്പടുന്നു. പേര് സൂചിപ്പിക്കും പോലെ 32 ഇഞ്ച് വലിപ്പമുള്ള പുത്തൻ സോണി സ്മാർട്ട് ടിവിയ്ക്ക് ആൻഡ്രോയിഡ് ടിവി സോഫ്റ്റ്‌വെയർ, ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ട്, എച്ഡിആർ10, എച്എൽജി ഫോർമാറ്റ് സപ്പോർട്ട് എന്നിവയുണ്ട്.

സെഗ്മെന്റിലെ ഏറ്റവും വിലക്കൂടുതലുള്ള 32 ഇഞ്ച് സ്മാർട്ട് ടിവികളിൽ ഒന്നാണ് സോണി 32W830 ആൻഡ്രോയിഡ് സ്മാർട്ട് ടിവി.ഏതു വേർഷൻ എന്ന് വെളിപ്പെടുത്താത്ത ആൻഡ്രോയിഡ് ടിവി അടിസ്ഥാനമായാണ് സോണി 32W830 സ്മാർട്ട് എൽഇഡി ടിവി പ്രവർത്തിക്കുന്നത്. ഗൂഗിൾ അസിസ്റ്റന്റ് വോയിസ് റീമോട്ടോടു കൂടിയാണ് സ്മാർട്ട് ടിവിയിൽ ക്രമീകരിച്ചിരിക്കുന്നത്.1366×768 പിക്സൽ റസ്ലയൂഷനുള്ള ടിവിയുടെ ഡിസ്പ്ലേ ബിൽറ്റ് ഇൻ ആയ ഗൂഗിൾ ക്രോംകാസ്റ്റ് ഒരുക്കിയിട്ടുണ്ട്. എച്ഡിആർ10, എച്എൽജി ഫോർമാറ്റുകൾ സപ്പോർട്ട് ചെയ്യും വിധമാണ് ഡിസ്പ്ലേ ഒരുക്കിയിരിക്കുന്നത്.മൂന്നു എച്ഡിഎംഐ പോർട്ടുകൾ, രണ്ട് യുഎസ്ബി പോർട്ടുകൾ, ഒരു 3.5എംഎം ഓഡിയോ ഔട്ട്പുട്ട്, ബ്ലൂടൂത്ത് 4.2 എന്നിവയാണ് സോണി 32W830 ആൻഡ്രോയിഡ് സ്മാർട്ട് ടിവിയിലെ കണക്ടിവിറ്റി ഓപ്ഷനുകൾ. 20W സ്റ്റീരിയോ സ്പീക്കറുകളാണ് സ്മാർട്ട് ടിവിയിൽ ഉൾപെടുത്തിയിരിക്കുന്നത്. ആപ്പുകൾക്കും ഡാറ്റയ്ക്കുമായി 16 ജിബി ഇന്റേണൽ സ്റ്റോറേജാണ് സോണിയുടെ പുത്തൻ സ്മാർട്ട് ടിവിയിൽ ഒരുക്കിയിരിക്കുന്നത്.