Auto
Trending

ഇന്ത്യന്‍ ബൈക്കുകളിലെ പുതിയ ബ്രീഡായി ടി.വി.എസ്. റോണിൻ എത്തുന്നു

ഇന്ത്യയുടെ ഇരുചക്ര വാഹന വിപണിയില്‍ പുതുതായി ഒരു ശ്രേണി ഒരുക്കി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ഇരുചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസിന്റെ റോണിൻ എന്ന ബൈക്ക്. കാഴ്ചയില്‍ നിയോ-റെട്രോ സ്‌ക്രാംബ്ലളര്‍ ഭാവമുള്ള മോഡലാണെങ്കിലും ഈ ബൈക്ക് മോഡേണ്‍ റെട്രോ എന്ന പുതിയ ശ്രേണിയുടെ പ്രതിനിധിയാണെന്നാണ് ടി.വി.എസ്. അറിയിച്ചിരിക്കുന്നത്.പ്രീമിയം ലൈഫ് സ്റ്റൈല്‍ വിഭാഗത്തിലേക്കുള്ള ടി.വി.എസിന്റെ ചുവടുവയ്പ്പാണിതെന്നും കമ്പനി പ്രഖ്യാപിച്ചു. ഏറ്റവും മികച്ച റൈഡിങ്ങ് അനുഭവം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാഹനം ഒരുക്കിയിട്ടുള്ളതെന്നും ഇതിനായി കൂടുതല്‍ സംവിധാനങ്ങള്‍ ഇതില്‍ നല്‍കിയിട്ടുണ്ടെന്നും ടി.വി.എസ് ഉറപ്പ് നല്‍കിയിട്ടുണ്ട്

.ട്രിപ്പിള്‍ ടോണ്‍ ഡ്യുവല്‍ ചാനല്‍ (ടി.ഡി), ഡ്യുവല്‍ ടോണ്‍ സിംഗിള്‍ ചാനല്‍ (ഡി.സി), സിംഗിള്‍ ടോണ്‍ സിംഗിള്‍ ചാനല്‍(എസ്.എസ്.) എന്നീ മൂന്ന് വേരിയന്റുകളിലാണ് റോണിന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഈ ബൈക്കുകള്‍ക്ക് 1.49 ലക്ഷം രൂപ മുതല്‍ 1.70 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഗാലക്ടിക് ഗ്രേ, ഡോണ്‍ ഓറഞ്ച്, ഡെല്‍റ്റ് ബ്ലൂ, സ്റ്റാന്‍സെ ബ്ലാക്ക്, മാഗ്മ റെഡ്, ലൈറ്റിങ്ങ് ബ്ലാക്ക് എന്നീ ആറ് നിറങ്ങളിലാണ് റോണിന്‍ പുറത്തിറങ്ങിയിരിക്കുന്നത്.പ്രീമിയം റെട്രോ ബൈക്കുകളുമായി സാമ്യമുള്ള ഡിസൈനിലാണ് റോണിനും ഒരുങ്ങിയിരിക്കുന്നത്. ടി എന്ന അക്ഷരം എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള റൗണ്ട് ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഇന്റിക്കേറ്ററുകള്‍, ടിയര്‍ ഡ്രോപ്പ് ഡിസൈന്‍ പെട്രോള്‍ ടാങ്ക്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍,സിംഗിള്‍ പീസ് സീറ്റ്, കറുപ്പ് നിറം നല്‍കിയിട്ടുള്ള ട്യൂബുലാര്‍ ഗ്രാബ് റെയില്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, എല്‍.ഇ.ഡി. ഇന്റിക്കേറ്റര്‍ തുടങ്ങിയവയാണ് ഈ ഈ വാഹനത്തിന് റെട്രോ ലുക്ക് നല്‍കുന്നത്.

ഗോള്‍ഡന്‍ ഫീനീഷിങ്ങില്‍ നല്‍കിയിട്ടുള്ള യു.എസ്.ഡി. ഫോര്‍ക്ക്, ബ്ലാക്ക് എന്‍ജിന്‍, സില്‍വര്‍ കവറിങ്ങ് നല്‍കിയിട്ടുള്ള വലിയ എക്‌സ്‌ഹോസ്റ്റ്, അലോയി വീലുകള്‍, ഡിസ്‌ക് ബ്രേക്ക്, കര്‍വ്ഡ് ഫെര്‍ഡറുകള്‍ എന്നിവ റോണിനെ കൂടുതല്‍ സ്‌റ്റൈലിഷാക്കുന്നുണ്ട്. യു.എസ്.ബി. ചാര്‍ജര്‍, ടി.വി.എസ്. എക്‌സോണെറ്റ് ബ്ലുടൂത്ത് കണക്ടിവിറ്റി, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, 28-ല്‍ അധികം ഫീച്ചറുകളുള്ള സ്പീഡോമീറ്റര്‍ എന്നിവയാണ് ഈ വാഹനത്തിന്റെ സാങ്കേതിക മികവ് തെളിയിക്കുന്നവ. 225.9 സി.സി. എയര്‍/ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ടി.വി.എസ്. റോണിനിന്റെ ഹൃദയം. ഇത് 20 ബി.എച്ച്.പി. പവറും 19.93 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 120 കിലോമീറ്ററാണ് ഈ ബൈക്കിന്റെ പരമാവധി വേഗത.

Related Articles

Back to top button