
ഒക്ടോബർ 16 മുതൽ ഫെസ്റ്റിവൽ സെയിൽ നടക്കുമെന്ന് വാല്യൂ ഫോക്കസ്ഡ് ഇകൊമേഴ്സ് സ്റ്റാർട്ടപ്പ് സ്നാപ്ഡീൽ അറിയിച്ചു. ഈ ഫെസ്റ്റിവൽ വില്പന 20 വരെ തുടരും. ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് വില്പന ഒക്ടോബർ 16 മുതൽ 21 വരെയും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവൽ ഒക്ടോബർ 17 മുതലും മൈന്ദ്ര ബിഗ് ഫാഷൻ ഫെസ്റ്റിവൽ ഒക്ടോബർ 16 മുതൽ 22 വരെയും നടക്കാനിരിക്കെയാണ് സ്നാപ്ഡീലിന്റെ പുതിയ പ്രഖ്യാപനം.

92 നഗരങ്ങളിലായി 1.25 ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന ചോയ്സുകളെ അടിസ്ഥാനമാക്കിയാണ് സ്നാപ്ഡീലിന്റെ കം മി ദം വിൽപ്പന. ഇതിനു പുറമേ ഒക്ടോബർ അവസാനത്തിലും നവംബർ തുടക്കത്തിലുമായി കമ്പനി കൂടുതൽ വിൽപ്പന ഇവന്റുകൾ നടത്തും. കഴിഞ്ഞവർഷത്തേക്കാൾ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളെത്തിക്കാൻ നിർമ്മാതാക്കളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. കൂടാതെ മൂല്യവത്തായ ചരക്കുകളുടെ പട്ടിക വർധിപ്പിക്കുന്നതിന് കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ പതിനായിരത്തിലധികം വിൽപ്പനക്കാരെ കൂട്ടിച്ചേർത്തിട്ടുമുണ്ട്.