Uncategorized
Trending

ഫേസ്ബുക്കിനെ പിന്നിലാക്കി സ്‌നാപ്ചാറ്റ് അതിവേഗം വളരുന്നു

ഫെയ്‌സ്ബുക്കിനേയും ട്വിറ്ററിനേയും പിന്നിലാക്കി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റ് അതിവേഗം വളരുന്നതായി പുതിയ റിപ്പോര്‍ട്ട്. തങ്ങളുടെ സജീവ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം 18 ശതമാനം വളര്‍ന്ന് 33.2 കോടിയായി ഉയര്‍ന്നുവെന്ന് സ്‌നാപ്ചാറ്റ് പറഞ്ഞു.സ്‌നാപ്ചാറ്റിന്റെ മാതൃസ്ഥാപനമായ സ്‌നാപ്പിന്റെ വരുമാനം 38 ശതമാനം വളര്‍ന്ന് 2022 മാര്‍ച്ച് 31-ന് 106 കോടി ഡോളറിലെത്തി.ഒരു വര്‍ഷം കൊണ്ട് 44 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ തങ്ങള്‍ക്കായെന്ന് കമ്പനി പറഞ്ഞു.ശരാശരി 25 കോടി ഉപഭോക്താക്കള്‍ പ്രതിദിനം സ്‌നാപ്ചാറ്റിലെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍ ഉപയോഗിക്കുന്നുണ്ട്. 25 വയസിന് മുകളില്‍ പ്രായമുള്ള സ്‌നാപ്ചാറ്റര്‍മാരുടെ പ്രതിദിന ഉപയോഗവും ഉള്ളടക്കങ്ങളും വര്‍ഷാവര്‍ഷം 25 ശതമാനത്തിലേറെ വര്‍ധിക്കുന്നുണ്ടെന്നും സ്‌നാപ്ചാറ്റ് പറയുന്നു.ഫേസ്ബുക്കിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തില്‍ നഷ്ടമുണ്ടായിട്ടുണ്ട്. അതേസമയം, ട്വിറ്ററിന് അമേരിക്കയില്‍ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തിൽ രണ്ട് ശതമാനം വളര്‍ച്ചയും ആഗോളതലത്തില്‍ 15 ശതമാനം വളര്‍ച്ചയുമാണുണ്ടായത്.ഫെയ്‌സ്ബുക്കിന്റെയും അനുബന്ധ സേവനങ്ങളുടേയും ആധിപത്യത്തില്‍ പിന്നിലേക്ക് തള്ളപ്പെട്ട സേവനമാണ് സ്‌നാപ്ചാറ്റ്. ഇന്‍സ്റ്റാഗ്രാം ആണ് സ്‌നാപ്ചാറ്റിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയത്. ഫെയ്‌സ്ബുക്കിന് ഉപഭോക്താക്കളെ നഷ്ടമാകുന്നുവെന്നതും സ്‌നാപ്ചാറ്റിന് ആളുകള്‍ കൂടുന്നുവെന്നുതും സോഷ്യല്‍ മീഡിയാ രംഗത്തെ മാറ്റത്തിന്റെ സൂചനയായി വിലയിരുത്താവുന്നതാണ്.

Related Articles

Back to top button