Tech
Trending

ചൈനീസ് കമ്പനികൾക്ക് തിരിച്ചടി, ഏറ്റവും കൂടുതൽ വിറ്റത് ഐഫോൺ 11

സ്മാർട്ട് ഫോൺ വിപണിയിൽ ചൈനീസ് കമ്പനികൾക്ക് വമ്പൻ തിരിച്ചടി. ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഏറ്റവുമധികം വിറ്റഴിഞ്ഞത് ഐഫോൺ 11 ആണെന്ന് പുതിയ റിപ്പോർട്ടുകൾ. മാർക്കറ്റ് അനാലിസിസ്-റിസർച്ച് കമ്പനിയായ കനാലിസിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് വിൽപ്പനയിൽ ഐഫോൺ 11 മുന്നിലെത്തിയത്. സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഐഫോൺ 11 വിൽപ്പന ആഗോളതലത്തിൽ 1.6 കോടി കടന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒപ്പം ഐഫോൺ എസ് ഇ ആണ് രണ്ടാം സ്ഥാനത്തുള്ളത്. ഒരു കോടിയിലധികം വിൽപ്പനയാണ് ഇതിനുണ്ടായത്.


മികച്ച പത്ത് ഫോണുകളുടെ സ്ഥാനത്ത് അഞ്ചെണ്ണവും സാംസങ് സ്വന്തമാക്കി. ഗ്യാലക്സി എ 21, ഗ്യാലക്സി എ 11 എന്നിവ യഥാക്രമം മൂന്നും നാലും സ്ഥാനത്തെത്തിയപ്പോൾ ഗ്യാലക്സി എ 51 അഞ്ചാം സ്ഥാനം സ്വന്തമാക്കി. ഒപ്പം ഗ്യാലക്സി എ 31 എട്ടാം സ്ഥാനത്തും ഗ്യാലക്സി എ 01 കോർ പത്താം സ്ഥാനത്തുമെത്തി. പട്ടികയിലെ മറ്റ് മൂന്ന് സ്ഥാനങ്ങളിൽ റെഡ്മി നോട്ട് 9 ഉം റെഡ്മി 9 എയും എത്തി. എന്നാൽ ചൈനീസ് കമ്പനികൾക്കൊന്നും കാര്യമായ മുന്നേറ്റം നടത്താൻ സാധിച്ചില്ല. ലോകത്തെ ഏറ്റവും കൂടുതൽ ഫോൺ വിൽക്കുന്ന കമ്പനികളിലൊന്നായ വാവെയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല.

Related Articles

Back to top button