
ഈ വർഷം സ്മാർട്ട് ഫോൺ വിപണി വൻ കുതിപ്പ് നേടുമെന്ന് റിപ്പോർട്ടുകൾ. 20 ശതമാനത്തിലേറെ വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ 2014ലെ വളർച്ചയെ വിപണി മറികടക്കും. 5ജി സാങ്കേതികവിദ്യയുള്ള വിലകുറഞ്ഞ സ്മാർട്ട്ഫോണുകൾ ഉടൻതന്നെ വിപണിയിലെത്തുമെന്നാണ് പൊതുവായ വിലയിരുത്തൽ.

5ജി സാങ്കേതികവിദ്യ വരുന്നതോടെ കൂടുതൽ ആളുകൾ സ്മാർട്ട് ഫോണുകളിലേക്ക് മാറുമെന്നാണ് വിപണിയിലെ പ്രതീക്ഷ. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന ബജറ്റ് സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചായിരിക്കും കമ്പനികൾ വിപണി പിടിച്ചടാക്കാൻ ശ്രമിക്കുക. 2015 ന് ശേഷമാണ് യുഎസിനെ മറികടന്ന് ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയായി മാറുന്നത്. 2018 ശതമാനമായിരുന്നു ഇന്ത്യയുടെ സ്മാർട്ട്ഫോൺ വിപണിയിലെ വളർച്ച. നിലവിൽ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവരിൽ കൂടുതൽ പേർ സ്മാർട്ഫോണുകൾ വാങ്ങുമെന്നും ഇത് വിപണിയിൽ കുതിപ്പ് ഉണ്ടാക്കുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.