
നിലവിലെ നിക്ഷേപകരായ സക്വോയ ക്യാപ്പിറ്റൽ ഇന്ത്യ, ബ്ലൂ വെഞ്ചേഴ്സ്, ബിനെക്സ്റ്റ്, ഡബ്ല്യുഇഎച്ച് വെഞ്ചേഴ്സ് എന്നിവയ്ക്കൊപ്പം ഡിഎസ്ബി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സീരീസ് ബി ഫിനാൻഷ്യൽ റൗണ്ടിന്റെ ഭാഗമായി 14 മില്യൺ ഡോളർ സമാഹരിച്ചതായി ക്യാപിറ്റൽ മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സ്റ്റാർട്ടപ്പ് സ്മോൾകേസ് അറിയിച്ചു.
പ്ലാറ്റ്ഫോമിലെ ഇൻഫ്രാസ്ട്രക്ച്ചർ സ്റ്റാക് മെച്ചപ്പെടുത്തുന്നതിനും കൂടുതൽ നിക്ഷേപ ഉൽപന്നങ്ങളെയും പങ്കാളികളെയും ചേർക്കുന്നതിനും അതുപോലെ സ്റ്റാർട്ടപ്പിന്റെ സാങ്കേതികവിദ്യയും ഉൽപാദന ടീമുകളും വികസിപ്പിക്കുന്നതിനും ഈ ഫണ്ട് ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.

അഞ്ചു വർഷം പഴക്കമുള്ള സ്റ്റാർട്ടപ്പ് മൂലധന വിപണിയിൽ പങ്കെടുക്കുന്നവർക്ക് (ബ്രോക്കറേജുകൾ, ഉപദേഷ്ടാക്കൾ, ഡിജിറ്റൽ വെല്ത്ത് പ്ലാറ്റ്ഫോമുകൾ എന്നിവയുൾപ്പെടെ) ലളിതവും സുതാര്യവുമായ നിക്ഷേപ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. രജിസ്റ്റർ ചെയ്ത സ്റ്റോക്കുകളും എന്റിറ്റികളും സൃഷ്ടിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന സ്റ്റോക്കുകളുടേയും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്ങ്ങുകളുടേയും മോഡൽ പോർട്ടഫോളിയോകളാണ് സ്മോൾകേസുകൾ.
ഇന്ത്യൻ റീട്ടെയിൽ നിക്ഷേപകർക്കായി ലളിതവും സുതാര്യവുമായ നിക്ഷേപ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയെന്നതാണ് തങ്ങളുടെ ദൗത്യമെന്നും കഴിഞ്ഞ കുറച്ചു വർഷങ്ങളായി തങ്ങൾ വളരെ സവിശേഷമായ ഒരു ബ്രാൻഡ് നിർമ്മിക്കുകയും ഇന്ത്യയിലെ ഏറ്റവും ആദരണീയരായ ധനകാര്യ സ്ഥാപനങ്ങളിൽ തന്ത്രപരമായ പങ്കാളികളാവുകയും ചെയ്യുന്നുവെന്ന് സ്മോൾകേസിന്റെ സ്ഥാപകനും സിഇഒയുമായ വസന്ത് കമ്മത്ത് പറഞ്ഞു. സ്മോൾകേസ് ഇന്ത്യയിലെ 40 ദശലക്ഷം ഇക്വിറ്റി നിക്ഷേപകരെ ലക്ഷ്യമിടുന്നത് അതിൻറെ ന്യൂതനവും മനസ്സിലാക്കാൻ എളുപ്പമുള്ളതും സുതാര്യവുമായ ഡിജിറ്റൽ ഉൽപന്നങ്ങളുമായാണ്.