Auto
Trending

ഒമ്പത് മാസം കൊണ്ട് വിൽപന പൂർത്തിയാക്കി സ്കോഡ കരോഖ്

തലയെടുപ്പോടു കൂടി ഇന്ത്യയിലെ മിഡ് സൈഡ് എക്സ്യുവി ശ്രേണിയിലേക്ക് ഇക്കഴിഞ്ഞ മെയ്യിൽ കടന്നുവന്ന വാഹനമാണ് സ്കോഡ കരോഖ്. 9 മാസം പിന്നിടുമ്പോൾ വാഹനത്തിൻറെ 2020ലെ യൂണിറ്റിന്റെ വില്പന ഏകദേശം പൂർത്തിയായതായി സ്കോഡ ഇന്ത്യയുടെ മേധാവി ട്വിറ്ററിൽ അറിയിച്ചു. 24.99 ലക്ഷം രൂപ വിലയുള്ള ഈ വാഹനം പൂർണമായും വിദേശത്ത് നിർമ്മിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവന്നതാണ്. വാഹനത്തിൻറെ അവതരണത്തിന്റെ മുമ്പുതന്നെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ആദ്യ ഘട്ടമായി 1000 യൂണിറ്റുകളാണ് ഇന്ത്യയിലെത്തിച്ചത്.


സ്കോഡയുടെ യെതി എന്ന എസ്‌യുവിയുടെ പകരക്കാരനായെത്തിയ ഈ വാഹനത്തിന് 1.5 ലിറ്റർ ടിഎസ്ഐ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ് കരുത്തേകുന്നത്. ഇത് 148 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും സൃഷ്ടിക്കും. ഏഴു സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയർ ബോക്സാണ് ഇതിലെ ട്രാൻസ്മിഷൻ. 9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 വരെ കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിനു സാധിക്കും. ഫോക്സ്വാഗൺ ടി-റോക്കിന് അടിസ്ഥാനം ഒരുക്കിയിരിക്കുന്ന MQB പ്ലാറ്റ്ഫോമിലാണ് ഈ വാഹനവും തയ്യാറാക്കിയിരിക്കുന്നത്.
പ്രീമിയം വാഹനങ്ങൾക്ക് സമാനമായ ഇൻറീരിയറാണ് വാഹനത്തിനുള്ളത് ഫോക്സ് ലെതർ ബ്ലാക്ക് ബേജ് നിറത്തിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. സ്മാർട്ട് ലിങ്ക് കണക്ടിവിറ്റിയുള്ള എട്ട് ഇഞ്ച് ഇൻഫൊടൈൻമെന്റ് സിസ്റ്റം, ഡ്യുവൽടോൺ ക്ലൈമറ്റ് കണ്ട്രോൾ, മൾട്ടി ഫങ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവയും ഇൻറീരിയറിനെ സുന്ദരമാക്കുന്നു.

Related Articles

Back to top button