Auto
Trending

ഏറ്റവും കൂടുതൽ ദൂരം ‘ഡ്രിഫ്റ്റ്’ ചെയ്ത ഇലക്ട്രിക് വാഹനമെന്ന കിരീടം ഇനി സ്കോഡ എൻയാക്കിന് സ്വന്തം

ഇലക്ട്രിക് വാഹനങ്ങളിൽ ഏറ്റവും കൂടുതൽ ദൂരം മഞ്ഞിൽ ഡ്രിഫ്റ്റ് ചെയ്തുവെന്ന നേട്ടം സ്കോഡ എൻയാക്കിന്. സ്കോഡയുടെ ഇലക്ട്രിക് എസ്‌യുവിയായ എൻയാക് ആർഎസ്4 മഞ്ഞിൽ ഏകദേശം 7.351 കിലോമീറ്റർ ദൂരമാണ് തെന്നിനീങ്ങിയത്.മാധ്യമപ്രവർത്തകനായ റിച്ചഡ് മെയ്ഡനാണ് സ്വീഡനിലെ ഓസ്റ്റർസൺ നഗരത്തിനു സമീപത്തെ മഞ്ഞുപുതഞ്ഞ തടകത്തിനു മുകളിൽ കാർ ഡ്രിഫ്റ്റ് ചെയ്തത്. 15 മിനിറ്റുകൾക്കുള്ളിൽ വാഹനം റെക്കോഡ് കുറിച്ചുവെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. 2 ഗിന്നസ് റെക്കോഡുകളാണ് വാഹനം സ്വന്തമാക്കിയത്.മഞ്ഞിൽ ഏറ്റവുമധികം ഡ്രിഫ്റ്റ് ചെയ്ത ഇലക്ട്രിക് കാർ, ഏറ്റവും ദൂരം ഡ്രിഫ്റ്റ് ചെയ്ത് നീങ്ങിയ ഇലക്ട്രിക് കാർ എന്നീ നേട്ടങ്ങളാണ് വാഹനത്തിനു ലഭിച്ചതെന്ന് കമ്പനി അധികൃതർ അറിയിച്ചു.മുൻപ് ചൈനയിൽ സൃഷ്ടിക്കപ്പെട്ട 6.231 കിലോമീറ്റർ എന്ന നേട്ടം മറികടന്നാണ് എൻയാക് ചരിത്രം കുറിച്ചത്. ചെക് നിർമാതാക്കളായ സ്കോഡയുടെ ആദ്യ ഇലക്ട്രിക് വാഹനമാണ് എൻയാക്. 2021 സെപ്റ്റംബറിൽ കൺസെപ്റ്റ് മോഡലായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കപ്പെട്ട വാഹനം തിരഞ്ഞെടുത്ത വിപണികളിൽ വിൽപന ആരംഭിച്ചിട്ടുണ്ട്.ബാറ്ററി ഓപ്ഷനുകൾ ഉൾപ്പെടെയുള്ള ഓൾ ഇലക്ട്രിക് എസ്‌യുവിയാണ് എൻയാക്. 55കിലോവാട്ട് ബാറ്ററി 340 കിലോമീറ്റർ റേഞ്ച് വാഗ്ദഗാനം ചെയ്യും.വലിയ എസ്‌യുവികളോടു കിട പിടിക്കുന്ന സൗകര്യങ്ങളുള്ള വാഹനം ഇലക്ട്രിക് വാഹന വിപണിയിൽ സ്കോഡയുടെ ‘ടേണിങ് പോയിന്റ്’ ആകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Related Articles

Back to top button