
സ്വന്തം പേരിൽ ഒൻപതിൽ കൂടുതൽ സിംകാർഡുകൾ കൈവശംവെച്ചിരിക്കുന്നവർ ജനുവരി 10നകം അവ മടക്കിനൽകാൻ പുതിയ നിർദ്ദേശം. കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് ഒരാൾക്ക് സ്വന്തം പേരിൽ പരമാവധി ഒൻപത് സിംകാർഡുകളേ കൈവശം വയ്ക്കാൻ സാധിക്കൂ. കൈവശമുള്ള അധിക കാർഡുകൾ മടക്കി നൽകാനാണ് പുതിയ നിർദ്ദേശം. ഇതിൻറെ ഭാഗമായി ടെലികോം സേവനദാതാക്കൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച സന്ദേശം അയച്ചു തുടങ്ങിയിട്ടുണ്ട്.

ഈ സന്ദേശം അനുസരിച്ച് ആളുകൾ അധികമുള്ള സിം കാർഡുകൾ മടക്കി നൽകിയില്ലെങ്കിൽ വകുപ്പ് നേരിട്ട് നോട്ടീസ് നൽകിയേകുമെന്ന് ടെലികോം സേവനദാതാക്കൾ പറയുന്നു. എന്നാൽ ഓരോ വ്യക്തിക്കും തങ്ങളുടെ കണക്ഷനുകൾ എത്രയെണ്ണമുണ്ടെന്ന കണക്ക് മാത്രമേ ടെലികോം സേവനദാതാക്കളുടെ പക്കലുള്ള. അതായത് മറ്റൊരു കമ്പനിയിൽ നിന്ന് കണക്ഷൻ എടുത്തിട്ടുള്ളത് അവർക്ക് പരിശോധിക്കാൻ സാധിക്കില്ല. എന്നാൽ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൻറെ കൈവശം എല്ലാവരുടെയും കണക്ഷന്റെ വിവരങ്ങളുണ്ട്.