
ടൈഗർ ഗ്ലോബൽ, ജനറൽ അറ്റ്ലാന്റിക്, ഓൾ വെഞ്ചേഴ്സ് എന്നിവയുൾപ്പെടെ നിലവിലുള്ള നിക്ഷേപകരുടെ പങ്കാളിത്തതോടൊപ്പം യുഎസ് ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി നിക്ഷേപകരായ സിൽവർ ലേക്ക് നയിക്കുന്ന പുതിയ റൗണ്ട് ഫണ്ടിങ്ങിൽ ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോം ബൈജുസ് 500 മില്യൺ ഡോളർ സമാഹരിച്ചു. ഓഗസ്റ്റിൽ പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോയുടെ ഓഹരികൾ 4546.8 കോടി രൂപയ്ക്ക് വാങ്ങിയതിനു തൊട്ടുപിന്നാലെയാണ് സിൽവർ ലേക് ബൈജുസിൽ നിക്ഷേപം നടത്തുന്നത്. പുതിയ റൗണ്ടിലൂടെ 10.8 ബില്യൺ ഡോളർ നിക്ഷേപമാണ് ആണ് സിൽവർ ലേക് ബൈജുസിൽ നടത്തിയത്.

നേരത്തെ 2020 ഓഗസ്റ്റിൽ അവസാനിപ്പിച്ച എഫ് നിന്ന് വ്യത്യസ്തമായ ഒരു കോർപ്പറേറ്റ് റൗണ്ടാണിത്. ഈ വർഷം ഇതുവരെ ബൈജുസ് ഒരു ബില്യൺ ഡോളർ ധനസമാഹരണം നടത്തിയിട്ടുണ്ട്. അതിൽ ടൈഗർ ഗ്ലോബലും ജനറൽ ആറ്റ്ലാന്റിക്കും 200 മില്യൺ ഡോളർ വീതം നിക്ഷേപം നടത്തിയിരുന്നു.
ഈ പ്രതിസന്ധിഘട്ടത്തിൽ പോസിറ്റീവ് പ്രസക്തിയുള്ള ഒരു മേഖലയിൽ പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായെന്നും ഒപ്പം ഓൺലൈൻ പഠനത്തെ മുൻനിരയിലേക്ക് കൊണ്ടുവരിക മാത്രമല്ല അതിൻറെ മൂല്യം അനുഭവിക്കാനും മനസ്സിലാക്കുവാനും അധ്യാപകരെയും വിദ്യാർഥികളെയും മാതാപിതാക്കളെയും സഹായിക്കാൻ കഴിഞ്ഞുവെന്നും പഠനത്തിന്റെ ഭാവി പുനർനിർവ്വചിക്കാനുള്ള അവസരങ്ങളെ കുറിച്ച് വളരെ ആവേശത്തിലാണെന്നും ബൈജുസിന്റെ ചീഫ് എക്സിക്യൂട്ടീവ് ബൈജു രവീന്ദ്രൻ പറഞ്ഞു