
ഗൂഗിൾ പ്ലേ സ്റ്റോറിൽ ഫ്രീ ആപ്പുകളുടെ ഡൗൺലോഡ്സിൽ ഒന്നാംസ്ഥാനത്തെത്തിയിരിക്കുകയാണ് സിഗ്നൽ മെസ്സേജിങ് ആപ്പ്. ഒരു കോർപ്പറേറ്റ് നിയന്ത്രണത്തിലല്ല എന്നതും ശതകോടീശ്വരൻ പോലെയുള്ളവർ സുരക്ഷിതമായി ഉപയോഗിക്കുന്ന ആപ്പാണിതെന്നതും ഇന്ത്യക്കാർക്കിടയിൽ ഇതിൻറെ പ്രിയം വർദ്ധിപ്പിക്കുന്നു. വാട്ട്സ്ആപ്പിന്റെ പുതിയ നയമാറ്റത്തെ തുടർന്ന് കമ്പനിയുടെ പല ഉപഭോക്താക്കളും സിഗ്നൽ ആപ്പിലേക്ക് ചേക്കേറുകയാണ്.

ഇന്ത്യയെ കൂടാതെ ജർമ്മനി, ഫ്രാൻസ്, ഫിൻലാൻഡ്, ഹോങ്കോങ്, സ്വിറ്റ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും സിഗ്നൽ ഒന്നാം സ്ഥാനത്താണിപ്പോൾ. സിഗ്നൽ ഫൗണ്ടേഷൻ, സിഗ്നൽ മെസ്സഞ്ചർ എൽഎൽസി എന്നീ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനികളാണ് 2014 ൽ പ്രവർത്തനമാരംഭിച്ച സിഗ്നലിനു പിന്നിൽ പ്രവർത്തിക്കുന്നത്. വാട്സാപ്പിന്റെ സഹസ്ഥാപകനായ ബ്രയാൻ ആക്ഷൻ തന്നെയാണ് സിഗ്നൽ ഫൗണ്ടേഷന് തുടക്കംകുറിച്ചവരിലൊരാൾ. ഡാറ്റ സ്വകാര്യത തീരെയില്ലെന്ന ഫെയ്സ്ബുക്കും അതിനു കീഴിലുള്ള വാട്സാപ്പും ഇൻസ്റ്റഗ്രാമും ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം സിഗ്നലിലേക്കാണ് എത്തുന്നത്. എന്നാലും വാട്സാപ്പിൽ നിന്ന് പരിധി വിട്ടുള്ള കൊഴിഞ്ഞുപോക്ക് ഉണ്ടാകില്ലെന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നത്. അങ്ങനെ സംഭവിച്ചാൽ കമ്പനിയുടെ സകല പ്രതീക്ഷയും തകരും. എന്നാൽ സിഗ്നൽ പോലുള്ള ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയേക്കാമെന്ന് കണ്ടറിയേണ്ടതുണ്ടെന്ന വാദവും ഉയരുന്നുണ്ട്.