Tech
Trending

എഐ മോഡലുകള്‍ക്ക് വേണ്ടി പ്രത്യേകം ആപ്പ് സ്റ്റോർ എത്തുന്നു

ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ് വെയറുകള്‍ക്കും മോഡലുകള്‍ക്കും വേണ്ടി പ്രത്യേകം ആപ്പ് സ്റ്റോര്‍ ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുവഴി ഉപഭോക്താക്കള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി കസ്റ്റമൈസ് ചെയ്ത എഐ മോഡലുകള്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് വില്‍ക്കാന്‍ സാധിക്കും. എന്നാല്‍ അത്തരം ഒരു മാര്‍ക്കറ്റ് പ്ലേസ് നിര്‍മിക്കുന്നതിനുള്ള ജോലികളൊന്നും ഇതുവരെ ഓപ്പണ്‍ എഐ ആരംഭിച്ചിട്ടില്ല എന്നാണ് കമ്പനി വക്താവ് പറയുന്നത്. കഴിഞ്ഞമാസം വിവിധ ഡെവലപ്പര്‍മാര്‍ പങ്കെടുത്ത ഒരു യോഗത്തിലാണ് ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസിനെ കുറിച്ച് ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്മാന്‍ സംസാരിച്ചത്. മറ്റ് എഐ സ്റ്റാര്‍ട്ട് അപ്പുകളെ സഹായിക്കുന്നതിനായി മൈക്രോസോഫ്റ്റിന്റേയും മറ്റ് നിക്ഷേപകരുടെയും പിന്തുണയില്‍ 17.5 കോടി ഡോളറിന്റെ നിക്ഷേപം അടുത്തിടെ ഓപ്പണ്‍ എഐ നടത്തിയിരുന്നു. അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച ആള്‍ട്മാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. ജിപിടി 4 അടിസ്ഥാനമാക്കിയുള്ള സന്നദ്ധത അറിയിച്ചിരുന്നു.

Related Articles

Back to top button