
ഉപഭോക്താക്കളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് പുത്തൻ ഫീച്ചറുകളവതരിപ്പിച്ചിരിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് സിഗ്നൽ. ട്വിറ്ററിലൂടെയാണ് ഇക്കാര്യം സിഗ്നൽ പ്രഖ്യാപിച്ചിരിക്കുന്നത്. വാട്സാപ്പിലെ പുതിയ പ്രൈവസി പോളിസി അപ്ഡേറ്റിനെതിരെ കനത്ത പ്രതിഷേധം ഉയരുന്നു പശ്ചാത്തലത്തിലാണ് സിഗ്നൽ ആപ്പിലേക്കുള്ള ആളുകളുടെ വരവ് വർധിച്ചത്.

ചാറ്റ് വാൾപേപ്പറുകൾ, സിഗ്നൽ പ്രൊഫൈലിലെ എബൗട്ട് ഫീഡ്, അനിമേറ്റഡ് സ്റ്റിക്കറുകൾ തുടങ്ങിയവയാണ് ആപ്പവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകൾ. ഒപ്പം സിഗ്നൽ ആപ്പിലൂടെയുള്ള വീഡിയോ കോളുകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം അഞ്ചിൽ നിന്ന് 8 ആക്കി ഉയർത്തിയിട്ടുണ്ട്. കൂടാതെ ഐഒഎസ് ഉപഭോക്താക്കൾക്കായി മീഡിയ ഓട്ടോ ഡൗൺലോഡ് ഫീച്ചറും ഫുൾ സ്ക്രീൻ പ്രൊഫൈൽ ഫോട്ടോയും നൽകും. എന്നാൽ ഈ ഫീച്ചറുകളിൽ പലതും വാട്സാപ്പിൽ നേരത്തെ തന്നെ ലഭ്യമായിട്ടുള്ളതാണ്.