Tech
Trending

കൂട്ട പിരിച്ചുവിടലുണ്ടാകുമെന്ന് ജീവനക്കാര്‍ക്ക് മസ്കിന്റെ മെയിൽ

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ട്വിറ്ററിലെ മൊത്തം ജീവനക്കാരിൽ പകുതി പേരേയും പിരിച്ചുവിടുമെന്നും റിപ്പോർട്ടുകളുണ്ട്. കൂട്ട പിരിച്ചുവിടലിന് തയാറാകാൻ മസ്‌ക് ജീവനക്കാർക്ക് നിർദേശവും നൽകി. അതിനിടെ ഇലോൺ മസ്ക് ഏറ്റെടുത്ത് ദിവസങ്ങൾക്കുള്ളില്‍ തന്നെ ട്വിറ്റർ പണിമുടക്കി.ഇലോൺ മസ്‌ക് 50 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ തയാറെടുക്കുന്നതിനിടെയാണ് ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ ട്വിറ്റർ പണിമുടക്കിയത്. ട്വിറ്ററിന്റെ മൊബൈൽ ആപ് പ്രവർത്തിക്കുന്നുണ്ട്, എന്നാൽ വെബ്സൈറ്റ് പലർക്കും കിട്ടുന്നില്ലെന്നാണ് റിപ്പോർട്ട്. ചിലർക്ക് വെബ്സൈറ്റ് കാണിക്കുന്നുണ്ടെങ്കിലും ട്വീറ്റുകൾ ലഭിക്കുന്നില്ല.കൂട്ട പിരിച്ചുവിടൽ നടത്തുമെന്ന് കാണിച്ച് ഇലോൺ മസ്‌ക് ട്വിറ്റർ ജീവനക്കാർക്ക് ഇന്ന് ഇമെയിൽ അയച്ചു.പിരിച്ചുവിടൽ ബാധിക്കുന്നവരെയും അല്ലാത്തവരെയും ഇമെയിൽ വഴി അറിയിക്കുമെന്ന് മെമ്മോയിൽ പറയുന്നുണ്ട്.ട്വിറ്ററിന്റെ ആഗോള ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്ന, പ്രയാസകരമായ പ്രക്രിയ വെള്ളിയാഴ്ച നടക്കും. ട്വിറ്ററിന് വിലപ്പെട്ട സംഭാവനകൾ നൽകിയ നിരവധി വ്യക്തികളെ ഇത് ബാധിച്ചേക്കുമെന്ന് തിരിച്ചറിയുന്നു, പക്ഷേ ഈ നടപടി നിർഭാഗ്യവശാൽ നടപ്പിലാക്കേണ്ടി വരികയാണ്. കമ്പനിയുടെ ഭാവി വിജയത്തിനായി ഇത് ആവശ്യമാണെന്നും ഇമെയിലിൽ പറയുന്നുണ്ട്.

Related Articles

Back to top button