
സെപ്റ്റംബർ 22 ന് ഉച്ചയ്ക്ക് 12 മണിക്ക് പോക്കോ എക്സ് 3 ഇന്ത്യൻ വിപണിയിലെത്തുമെന്ന് കമ്പനി ട്വിറ്ററിൽ അറിയിച്ചു. കഴിഞ്ഞയാഴ്ച യൂറോപ്യൻ വിപണിയിലെത്തിയ പോക്കോ എക്സ് 3 എൻഎഫ്സിയുടെ ചെറുതായി പരിഷ്കരിച്ച വേരിയന്റാണ് പോക്കോ എക്സ് 3. ട്വിറ്റ് ഫോണിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും പുറത്തിറക്കിയ ഫ്ലിപ്കാർട്ട് ടീസർ പേജ് പോക്കോ എക്സ് 3, എൻഎഫ്സിയെ പോലെ സ്നാപ്ഡ്രാഗൺ 732 ജി സോസിയുടെ സാന്നിധ്യം കാണിക്കുന്നു.പോക്കോ ഇന്ത്യ പുറത്തുവിട്ട 10 സെക്കൻഡ് ടീസർ വീഡിയോ ഫോണിൻറെ മുൻഭാഗവും പിൻഭാഗവും കാണിക്കുന്നു. സെൽഫി ക്യാമറക്കായി ഹോൾ – പഞ്ച് ഡിസൈനും ക്വാഡ് റിയൽ ക്യാമറ സജ്ജീകരണവുമുണ്ട്. മറ്റു പോക്കോ ഫോൺ മോഡലുകളെ പോലെ പോക്കോ എക്സ് 3യും ഫ്ലിപ്കാർട്ടിലൂടെയാണ് വിൽപ്പനയ്ക്കെത്തുക. കൊബാൾട്ട് ബ്ലൂ, ഷാഡോ ഗ്രേ കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. ഇന്ത്യൻ വേരിയന്റിന്റെ വിലയെക്കുറിച്ച് സൂചനകളൊന്നും കമ്പനി നൽകിയിട്ടില്ല.പോക്കോ എക്സ് 3 എൻഎസിയുടെ അടിസ്ഥാന വില 6ജിബി+64 ജിബി സ്റ്റോറേജ് വേരിയന്റിന് 229 യൂറോ ( 19,900രൂപ )യും 6 ജിബി+ 128 ജിബിയ്ക്ക് 269 യൂറോ ( 23400 രൂപ) യുമാണ് വില.

പോക്കോ എക്സ് 3 എൻഎഫ്സിയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ ബാറ്ററിയും ഉയർന്ന 8 ജിബി റാം വേരിയന്റുമായാണ് പോക്കോ എക്സ് 3 എത്തുന്നത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി +ഡിസ്പ്ലേയാണ് ഇതിനുള്ളത്. 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ, 13 മെഗാപിക്സൽ 119 ഡിഗ്രി വൈഡ് ആംഗിൾ സെൻസർ, 2 മെഗാ പിക്സൽ മൈക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയൽ ക്യാമറ സജ്ജീകരണമാണ് ഫോണിലൊരുക്കിയിരിക്കുന്നത്. മുൻവശത്ത് ഹോൾ പഞ്ച് കട്ടൗട്ടിൽ സ്ഥാപിച്ചിരിക്കുന്ന 20 മെഗാപിക്സൽ സെൻസറാണ് സെൽഫി കൾക്കായൊരുക്കിയിട്ടുള്ളത്. 33W ഫാസ്റ്റ് ചാർജിങ്ങന്റെ പിന്തുണക്കൊപ്പം സൈഡ് മൗണ്ട് ചെയ്ത ഫിംഗർ പ്രിൻറ് സെൻസറുമുണ്ട്.