Big B
Trending

ചരിത്രം കുറിച്ച് ഇന്ത്യൻ ഓഹരി വിപണി

ചരിത്രത്തിലാദ്യമായി സെൻസെക്സ് 50,000 പോയിൻറ് കടന്നു. 14,700 എന്ന പോയിൻറ് നിലയിൽ വ്യാപാരം പുരോഗമിക്കുന്ന നിഫ്റ്റിയും മികച്ചനിലയിലാണ്. ഊർജ്ജം, ഐടി, വാഹനം എന്നിവയടക്കം എല്ലാ മേഖലകളിലെയും ഓഹരികളിലുണ്ടായ കുതിപ്പിന്റെ പിൻബലത്തിലാണ് സെൻസെക്സ് 50,000 പോയിൻറ് എന്ന റെക്കോർഡ് നേട്ടത്തിലെത്തിയത്.


2666 കമ്പനികളാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇവയിൽ സൺക്ലേ ലിമിറ്റഡ്, ജെകെ ടയേഴ്സ്, വി-ഗാർഡ്, ജിഡിഎൽ എന്നിവയടക്കം 1547 കമ്പനികളുടെ ഓഹരികൾ ലാഭത്തിലും ടാറ്റാ മെറ്റ്ലൈഫ്,ജിഎംഎം എന്നിവയടക്കമുള്ള 982 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 139 കമ്പനികളുടെ ഓഹരികളുടെ വ്യാപാരം മാറ്റമില്ലാതെ തുടരുന്നു.

Related Articles

Back to top button