Big B
Trending

സമ്പത്ത് വ്യവസ്ഥ അതിവേഗം സാധാരണ ഗതിയിലേക്ക് മടങ്ങുന്നു: കേന്ദ്രസർക്കാർ

രാജ്യത്തെ സമ്പത്ത് വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ സാധാരണഗതിയിലേക്ക് മടങ്ങുന്നതായി കേന്ദ്രസർക്കാർ. ഊർജ ഉപയോഗം, ജി എസ് ടി വരുമാനം എന്നിവയിലുണ്ടായ വർധനവാണ് ഈ വിലയിരുത്തലിനുള്ള പ്രധാന കാരണമെന്ന് മന്ത്രിസഭായോഗത്തിനുശേഷം മന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. എന്നാൽ കോവിഡിന്റെ രണ്ടാം വരവിനുള്ള സാധ്യതയാണ് രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് ഭീഷണിയുയർത്തുന്നതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.


രാജ്യത്ത് മികച്ച തോതിൽ മഴ ലഭിച്ചതിനാൽ വൈദ്യുതി ഉപയോഗം കുറഞ്ഞു. ഒപ്പം റെയിൽവേ ഗതാഗതവും സാധാരണഗതിയിലായിട്ടില്ല. ഈയൊരു സാഹചര്യത്തിൽ പോലും കഴിഞ്ഞ മാസം ഊർജ്ജ ഉപഭോഗത്തിൽ 12.1 ശതമാനം വർധനയാണുണ്ടായത്. ഇത് രാജ്യത്തെ ഉത്പാദന മേഖല സാധാരണ ഗതിയിലേക്ക് മാറുന്നതിന് സൂചനയാണെന്ന് ജാവദേക്കർ കൂട്ടിച്ചേർത്തു. മഴക്കാല വിളകളുടെ ലഭ്യത, ഊർജ്ജ ഉപയോഗം, ഓട്ടോമൊബൈൽ വിൽപ്പന, വാഹന രജിസ്ട്രേഷൻ, ജി എസ് ടി തുടങ്ങിയവയിലുണ്ടായ വർദ്ധനവാണ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നുവെന്ന വിലയിരുത്തലിന് കാരണമെന്ന് ധനമന്ത്രാലയത്തിന്റെ പ്രതിമാസ റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related Articles

Back to top button