
പുത്തൻ ഷോപ്പിംഗ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് എസ്ബിഐ യോനോ. മാർച്ച് 4 മുതൽ 7 വരെയാണ് സൂപ്പർ സേവിങ്സ് ഡേയ്സ് എന്ന് പേരിട്ടിരിക്കുന്ന കാർണിവൽ നടക്കുന്നത്. ആദ്യ എഡിഷൻ സൂപ്പർ സേവിങ്സ് ഡേയ്സ് ഇക്കഴിഞ്ഞ ഫെബ്രുവരി നാല് മുതൽ ഏഴ് വരെയായിരുന്നു സംഘടിപ്പിച്ചിരുന്നത്.

3.6 കോടി ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്ന തരത്തിലാണ് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. എസ്ബിഐയുടെ ബാങ്കിംഗ് ആൻഡ് ലൈഫ് സ്റ്റൈൽ പ്ലാറ്റ്ഫോമായ യോനോ ആപ്പിലൂടെ വിവിധ സൈറ്റുകളിൽ കയറി ഷോപ്പിംഗ് നടത്തുമ്പോഴാണ് വിലക്കിഴിവും ക്യാഷ് ബാക്കും ലഭിക്കുക. ആദ്യ എഡിഷനിൽ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതിനാലാണ് മാർച്ചിൽ രണ്ടാമത്തെ എഡിഷൻ പ്രഖ്യാപിക്കുന്നതെന്ന് എസ്ബിഐ അറിയിച്ചു. ഹോസ്പിറ്റാലിറ്റി, ഹെൽത്ത്, ട്രാവൽ, ഓൺലൈൻ ഷോപ്പിംഗ് തുടങ്ങിയ മേഖലകളിലും ഓഫറുകളുണ്ട്.