Tech
Trending

റെഡ്മി നോട്ട് 12 സീരീസ് വരുന്നു

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റെഡ്മി നോട്ട് 11 സീരീസ് ഫോണുകളുടെ വിജയത്തിന് പിന്നാലെ ഇപ്പോൾ പുതിയ ഫോണുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. റെഡ്മി നോട്ട് 12 സീരീസ് ഫോണുകൾ വൈകാതെ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഈ ഡിവൈസുകൾ ചൈനയിലെ ഡബിൾ 11 ഫെസ്റ്റിവലിന്റെ ഭാഗമായി ലോഞ്ച് ചെയ്യുമെന്നും അത് കഴിഞ്ഞാൽ അധികം വൈകാതെ ഇന്നെ ഇന്ത്യ അടക്കമുള്ള വിപണികളിൽ എത്തുമെന്നുമാണ് സൂചനകൾ.

ഈ സീരീസിൽ രണ്ട് മോഡലുകളായിരിക്കും ഉണ്ടായിരിക്കുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ എന്നിവയായിരിക്കും ഈ ഡിവൈസുകൾ. മിഡ് റേഞ്ച് വിഭാഗത്തിലെ ചെറു ഫ്ലാഗ്ഷിപ്പ് എന്ന പേരിലാണ് ഈ ഡിവൈസുകൾ വിപണിയിലെത്താൻ പോകുന്നത്. മുൻ തലമുറക്കാരെ പോലെ കരുത്തും അഴകും ഒരുമിക്കുന്ന, എല്ലാ ആവശ്യങ്ങൾക്കും ഉതകുന്ന, വില കുറഞ്ഞ ഡിവൈസുകളായിരിക്കും ഇവ രണ്ടും.റെഡ്മി നോട്ട് 12 സീരീസിനെ കുറിച്ചുള്ള പല ലീക്ക് റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഇതിലൊന്നിൽ സീരീസിലെ നോട്ട് 12, നോട്ട് 12 പ്രോ സ്മാർട്ട്ഫോണുകൾ മീഡിയടെക് ഡൈമൻസിറ്റി 1300 പ്രോസസറിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുന്നത് എന്നാണ്.റെഡ്മി നോട്ട് 12 പ്രോയിൽ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടായിരിക്കുമെന്നും സൂചനകളുണ്ട്. 50 എംപി അൾട്രാ വൈഡ് ലെൻസ് അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഫോണിൽ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. റെഡ്മി നോട്ട് 12 പ്രോ മോഡൽ വിപണിയിൽ തരംഗമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ റെഡ്മി നോട്ട് 12 സീരീസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വന്നേക്കും.

Related Articles

Back to top button