
വൻ വിലക്കിഴിവും ക്യാഷ്ബാക്ക് ഓഫറുമായി എസ്ബിഐയുടെ ഷോപ്പിങ് കാർണിവൽ വീണ്ടുമെത്തുന്നു.എസ്ബിഐ ‘യോനോ സൂപ്പർ സേവിങ് ഡെയ്സ്’ എന്ന പേരിൽ അവതരിപ്പിക്കുന്ന ഷോപ്പിങ് കാർണിവൽ ഏപ്രിൽ നാലിന് ആരംഭിച്ചു.നാല് ദിവസം നീണ്ടുനിൽക്കുന്ന ഈ ഷോപ്പിങ് എക്സ്ട്രാവഗാൻസ ഏപ്രിൽ 8ന് അവസാനിക്കും.

തുടർച്ചയായ മൂന്നാമത്തെ മാസമാണ് എസ്ബിഐ യോനോ സൂപ്പർ സേവിങ് ഡെയ്സ് അവതരിപ്പിക്കുന്നത്.ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് എസ്ബിഐ ഇതിന് മുമ്പ് ഷോപ്പിങ് ഓഫറുകൾ പ്രഖ്യാപിച്ചത്.എസ്ബിഐയുടെ ബാങ്കിങ് ആൻഡ് ലൈഫ്‌സ്റ്റൈൽ പ്ലാറ്റ്‌ഫോമായ യോനോ ആപ്പിലൂടെ വിവിധ സൈറ്റുകളിൽ കയറി ഷോപ്പിങ് നടത്തുമ്പോഴാണ് വിലക്കിഴിവും ക്യാഷ്ബാക്കും ലഭിക്കുക. കഴിഞ്ഞ രണ്ട് തവണ അവതരിപ്പിച്ചപ്പോൾ ഉപഭോക്താക്കളിൽനിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് മൂന്നാമത്തെ തവണയും യോനോ സൂപ്പർ സേവിങ് ഡെയ്സ് പുറത്തിറക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും ബാങ്ക് വ്യക്തമാക്കി.യാത്ര, ഹോസ്പിറ്റാലിറ്റി, ആരോഗ്യം, ഓൺലൈൻ ഷോപ്പിങ് എന്നിവയുൾപ്പടെയുള്ള മേഖലകളിലെല്ലാം തന്നെ മികച്ച ഓഫറുകൾ ലഭിക്കും. യോനോ സൂപ്പർ സേവിങ് ഡെയ്‌സിന്റെ 2021 ഏപ്രിൽ പതിപ്പിൽ ഹോട്ടൽ ബുക്കിങ്, ഫ്ലൈറ്റ് ബുക്കിങ്, ആരോഗ്യം എന്നിവയിൽ 50 ശതമാനം വരെ കിഴിവും ആമസോണിലെ തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് 10 ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്കും ലഭിക്കും.