Big B
Trending

യോനോ രജിസ്ട്രേഷന് ഇനി ബാങ്കിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പര്‍ തന്നെ വേണം

ഉപഭോക്താക്കൾക്കായി പ്രധാന അറിയിപ്പുകളിൽ ഒന്ന് നൽകിയിരിക്കുകയാണ് എസ്ബിഐ. യോനോ രജിസ്ട്രേഷന് ബാങ്കിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പര്‍ തന്നെ നൽകിയില്ലെങ്കിൽ ഇനി യോനോയിലൂടെ ഇൻറര്‍നെറ്റ് ബാങ്കിങ് ലഭ്യമാക്കില്ലെന്നാണ് പുതിയ അറിയിപ്പ്.അതുപോലെ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉള്ള ഫോണിൽ നിന്ന് മാത്രമേ യോനോ എസ്‌ബി‌ഐ ആപ്പിലേക്ക് ഇനി പ്രവേശനം അനുവദിക്കൂ.കൊവിഡ് വ്യാപനം മൂലം ബാങ്കിങ് ഇടപാടുകൾ കൂടുതലും ഓൺലൈനിലേക്ക് വഴിമാറിയപ്പോൾ സാമ്പത്തിക തട്ടിപ്പുകളും വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഈ പുതിയ സുരക്ഷാ ഫീച്ചർ എസ്ബിഐ യോനോ ആപ്പ് അവതരിപ്പിക്കുന്നത്.കൊവിഡ് കാലത്ത് എസ്‌ബി‌ഐയുടെ റീട്ടെയിൽ വായ്പയും നിക്ഷേപങ്ങളും വര്‍ധിപ്പിക്കാൻ യോനോ ആപ്പ് സഹായകരമായി. 2020 ഡിസംബർ അവസാനത്തോടെ ആപ്ലിക്കേഷൻ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയായി. 32 ദശലക്ഷം ഉപയോക്താക്കളാണ് ആപ്പിനുള്ളത്. ഒരു വർഷം മുമ്പ് ഇത് 17 ദശലക്ഷമായിരുന്നു. എസ്‌ബി‌ഐയുടെ ഇൻറർ‌നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നത് ഏകദേശം 89 ദശലക്ഷം പേരാണ്.

Related Articles

Back to top button