Auto
Trending

എം.ജി. ആസ്റ്ററിന്‌ ജിയോ ഇന്റര്‍നെറ്റ് ഒരുക്കും

വാഹനത്തിനുള്ളിൽ തന്നെ ഇന്റർനെറ്റ് കവറേജ് ലഭ്യമാക്കിയാണ് എം.ജിയുടെ മിഡ്-സൈസ് എസ്.യു.വിയായ ആസ്റ്റർ വരവിനൊരുങ്ങുന്നത്. ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കുന്നതിനായി എം.ജി. മോട്ടോഴ്സും ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റർനെറ്റ് സേവനദാതാക്കളായ റിലയൻസ് ജിയോയും സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. ആസ്റ്ററിന് പുറമെ, മറ്റുള്ള വാഹനങ്ങളിലും ഈ കൂട്ടുകെട്ടിൽ ഇന്റർനെറ്റ് ഒരുങ്ങും.ജിയോയുടെ സഹായത്തോടെ വാഹനത്തിൽ മികച്ച ഇന്റർനെറ്റ് കണക്ടിവിറ്റി ഒരുക്കുമെന്നാണ് എം.ജി. മോട്ടോഴ്സ് ഉറപ്പു നൽകുന്നത്. നഗരപ്രദേശങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും മികച്ച കണക്ടവിറ്റി സംവിധാനം ഉറപ്പാക്കുന്നതിനായാണ് ജിയോയുമായി സഹകരിക്കുന്നതെന്നും കമ്പനി അറിയിച്ചു. ഇന്റർനെറ്റ് അധിഷ്ടിതമായ നിരവധി ഫീച്ചറുകളായിരിക്കും എം.ജി. ആസ്റ്ററിൽ നൽകുകയെന്നാണ് റിപ്പോർട്ടുകൾ.എം.ജി. മോട്ടോഴ്സ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ള ഇലക്ട്രിക് എസ്.യു.വിയായ ZS-ന്റെ പെട്രോൾ പതിപ്പായിരിക്കും ആസ്റ്റർ എന്നാണ് സൂചന. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാക്ക്, ഫോക്സ്വാഗൺ ടൈഗൂൺ എന്നീ വാഹനങ്ങളോട് മത്സരിക്കുന്നതിനായായിരിക്കും എം.ജി. ആസ്റ്റർ നിരത്തുകളിൽ എത്തുക. പേര് സംബന്ധിച്ച് എം.ജിയുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.1.5 ലിറ്റർ നാല് സിലിണ്ടർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ, 1.3 ലിറ്റർ ടർബോ പെട്രോൾ എൻജിനുകളായിരിക്കും ആസ്റ്ററിന്റെ ഹൃദയം. ഇത് യഥാക്രമം 120 ബി.എച്ച്.പി. പവറും 150 എൻ.എം. ടോർക്കും, 163 ബി.എച്ച്.പി. പവറും 230 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button