Big B
Trending

രാജ്യത്തെ ഏറ്റവും വലിയ വിട്രിഫൈഡ് ടൈല്‍ നിര്‍മാണ പ്ലാന്റിനായി സണ്‍ഹാര്‍ട്ട്, അജന്താ ഒറേവ ഗ്രൂപ്പുകളുടെ സംയുക്തസംരംഭം

തുടര്‍ച്ചയായി അഞ്ചു വര്‍ഷം രാജ്യത്തെ ഏറ്റവും വലിയ സെറാമിക് ടൈല്‍ കയറ്റുമതി സ്ഥാപനമെന്ന മികവ് നിലനിര്‍ത്തുന്ന സണ്‍ഹാര്‍ട്ട് ഗ്രൂപ്പും അജന്ത ഒറേവാ ഗ്രൂപ്പും രാജ്യത്തെ ഏറ്റവും വലിയ വിട്രിഫൈഡ് ടൈല്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്തസംരംഭത്തിനു തുടക്കമിട്ടു. ഇതു സംബന്ധിച്ച കരാറില്‍ സണ്‍ഹാര്‍ട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ ഭുദര്‍ഭായ് വര്‍മോറയും അജന്ത ഒറേവ ഗ്രൂപ്പ് തലവന്‍ ജയ്സുഖ്ഭായ് ഭലോഡിയയും ഒപ്പുവെച്ചു. ഗുജറാത്തിലെ സമഖിയാലിയില്‍ 270 കോടി രൂപ മുതല്‍മുടക്കിലാണ് സണ്‍ഷൈന്‍ വിട്രിയേസ് ടൈല്‍സ് എന്ന പുതിയ കമ്പനി ഒരു ദിവസം 51,000 ചതുരശ്ര അടി ഗ്ലേസ്ഡ് വിട്രിഫൈഡ് ടൈലുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുക. പ്ലാന്റിന്റെ ഒന്നാംഘട്ടം ആറുമാസത്തിനകം ഉല്‍പ്പാദനമാരംഭിക്കുമെന്ന് ഭുദര്‍ഭായ് വര്‍മോറയും ജയ്സുഖ്ഭായ് ഭലോഡിയയും പറഞ്ഞു. സണ്‍ഹാര്‍ട്ട് ബ്രാന്‍ഡില്‍ത്തന്നെയാകും വില്‍പ്പന. 399 കോടി രൂപയാണ് ആദ്യവര്‍ഷം പ്രതീക്ഷിക്കുന്ന വിറ്റുവരവ്. പദ്ധതി 750-ലേറെപ്പേര്‍ക്ക് തൊഴില്‍ നല്‍കും.

കോവിഡിന്റെ വെല്ലുവിളിയ്ക്കിടയിലും വില്‍പ്പനാലക്ഷ്യത്തേക്കാളും മികച്ച പ്രകടവുമായി സണ്‍ഹാര്‍ട്ട് കഴിഞ്ഞ വര്‍ഷം 639 കോടി രൂപ വിറ്റുവരവ് നേടിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സെറാമിക് വ്യവസായത്തിന്റെ മികച്ച വളര്‍ച്ച കണക്കിലെടുത്താണ് സംയുക്തസംരഭം. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സെറാമിക് ടൈല്‍ വിപണിയാണ് ഇന്ത്യയിലേത്. തുടര്‍ച്ചയായി 15% വളര്‍ച്ചാനിരക്കും ഇന്ത്യന്‍ വിപണി നിലനിര്‍ത്തുന്നുണ്ട്.ടൈല്‍സ്, സാനിട്ടറിവെയര്‍, ബാത്ത് വെയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കൂടുതല്‍ പദ്ധതികളില്‍ ഘട്ടങ്ങളായി ഇനിയും നിക്ഷേപങ്ങള്‍ നടത്താന്‍ പരിപാടിയുണ്ടെന്നും ഭുദര്‍ഭായ് വര്‍മോറ പറഞ്ഞു. സണ്‍ഹാര്‍ട്ട് ഗ്രൂപ്പിന്റെ വിറ്റുവരവ് മൂന്നു വര്‍ഷത്തില്‍ 1000 കോടിയും അഞ്ചു വര്‍ഷത്തില്‍ 1500 കോടിയുമാക്കാനാണ് ലക്ഷ്യം.

Related Articles

Back to top button