Tech
Trending

സാംസങ് സ്മാര്‍ട്‌ഫോണ്‍ ഉത്പാദനം വെട്ടിക്കുറയ്ക്കുന്നു

കോവിഡ് കാല പ്രതിസന്ധിയെ തുടര്‍ന്ന് ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ് ഫോണ്‍ നിര്‍മാണം വെട്ടിച്ചുരുക്കുന്നു. വില കുറഞ്ഞ ഫോണുകളുടേയും മിഡ് റേഞ്ച് ഫോണുകളുടേയും ഉത്പാദനമാണ് കുറയ്ക്കുയെന്നാണ് റിപ്പോര്‍ട്ട്.ഈ വര്‍ഷം മൂന്ന് കോടി യൂണിറ്റുകള്‍ കുറയ്ക്കും.ഈ വര്‍ഷം 31 കോടി യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാനൊരുങ്ങുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് 28 കോടിയാക്കി ചുരുക്കാന്‍ തീരുമാനിച്ചു.തുടക്കത്തില്‍ 30 കോടി യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാനായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നത്. 2017 ശേഷം ഇത്രയും ഉത്പാദനം നടത്താന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടില്ല.ആഗോള തലത്തില്‍ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക സ്ഥിതി ഫോണിന്റെ ആവശ്യക്കാരില്‍ ഇടിവുണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കമ്പനി ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്.സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ മറ്റ് കമ്പനികളും സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Related Articles

Back to top button