
ഐഫോണ്‍ 14 സ്മാര്‍ട്‌ഫോണ്‍ ഈ സെപ്റ്റംബറില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 14-ന് വേണ്ടി സാംസങ് ഏകദേശം എട്ട് കോടി ഒഎല്‍ഇഡി ഡിസ്‌പ്ലേ പാനലുകള്‍ നിര്‍മിച്ച് നല്‍കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.മികച്ച ഊര്‍ജ്ജ ക്ഷമതയുള്ള ലോ ടെമ്പറേച്ചര്‍ പോളിക്രിസ്റ്റലിന്‍ ഓക്‌സൈഡ് (എല്‍ടിപിഒ) അടിസ്ഥാനമാക്കിയുള്ള തിന്‍ ഫെം ട്രാന്‍സിസ്റ്ററുകളും (Thin Firm Transistirs-TFT) ഉയര്‍ന്ന ചാര്‍ജ് ട്രാന്‍സ്ഫര്‍ ശേഷിയും സ്ഥിരതയുമുള്ള ലോ ടെമ്പറേച്ചര്‍ പോളി സിലിക്കണ്‍ അടിസ്ഥാനമാക്കിയുള്ള ടിഎഫ്ടികളുമാണ് ഐഫോണ്‍ 14-ലെ ഡിസ്‌പ്ലേയില്‍ ഉപയോഗിക്കുകയെന്നാണ് വിവരം.ഡക്‌സണ്‍ നിയോലക്‌സ്, സൊലുസ് അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്, സാംസങ് എസ്ഡിഐ തുടങ്ങിയവയുമായി സഹകരിച്ചാണ് സാംസങ് ഒഎല്‍ഇഡി നിര്‍മിച്ച് നല്‍കുക.ഈ വര്‍ഷം മൂന്നാം പാദത്തോടെ ഐഫോണ്‍ 14-ന് വേണ്ടിയുള്ള ഡിസ്‌പ്ലേ പാനലുകളുടെ വലിയ രീതിയിലുള്ള ഉത്പാദനവും വിതരണവും സാംസങ് ആരംഭിച്ചേക്കും. 2017-ല്‍ ഐഫോണ്‍ ടെന്‍ മുതലാണ് സാംസങ് ആപ്പിളിന് വേണ്ടി ഒഎല്‍ഇഡി സ്‌ക്രീനുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്.