
ടെലികോം മേഖലയിൽ 4 ജി, 5 ജി ഉപകരണങ്ങൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് ഇലക്ട്രോണിക്സ്. കേന്ദ്രസർക്കാരിന്റെ ഉത്പാദന അനുബന്ധ പദ്ധതിയിൽ ( പി.എൽ.ഐ. സ്കീം) സാംസങ് അപേക്ഷിച്ചേക്കുമെന്നാണ് സൂചനകൾ.

സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകൾ ലഭ്യമാക്കി ഉത്തർപ്രദേശിൽ പുതിയഫാക്ടറി തുടങ്ങുന്നതാണ് കമ്പനി പരിഗണിക്കുന്നത്.ഇന്ത്യൻ ടെലികോം കമ്പനികൾക്കായും ലോകവിപണിയിലേക്ക് കയറ്റുമതി ചെയ്യാനുമായി ടെലികോം ഉപകരണങ്ങൾ ഇവിടെ ഉത്പാദിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നത്. അതേസമയം, പി.എൽ.ഐൽ സ്കീമിൽ കമ്പനി ഇതുവരെ അപേക്ഷനൽകിയിട്ടില്ല.ഇന്ത്യയിൽ റിലയൻസ് ജിയോയ്ക്ക് സാംസങ് 4 ജി ഉപകരണങ്ങൾ ലഭ്യമാക്കുന്നുണ്ട്.നിലവിൽ ടെലികോം ഉപകരണ ഉത്പാദനമേഖലയിലെ പി.എൽ.ഐ. സ്കീം പ്രകാരം ആഗോള ടെലികോം ഉപകരണ നിർമാതാക്കളായ സിസ്കോ, ജാബിൽ, ഫ്ളെക്സ്, ഫോക്സ്കോൺ, നോക്കിയ, എറികസ്ൺ എന്നിവ അപേക്ഷ നൽകിയിട്ടുണ്ട്.