ആമസോൺ, ഫ്ലിപ്കാർട്ട് ഉത്സവ വിൽപ്പനയിൽ മെമ്മറി, എസ്എസ്ഡി കാർഡുകൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് സാംസങ്

ആമസോൺ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവൽ, ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് ഉത്സവ വിൽപ്പനയിൽ എസ്എസ്ഡി കാർഡുകൾക്കും മൈക്രോ എസ്ഡി കാർഡുകൾക്കും വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സാംസങ്. ഡിസ്കൗണ്ട്, വ്യത്യസ്ത ഫിനാൻഷ്യൽ സ്കീമുകൾ, കോസ്റ്റ് ഇഎംഐകൾ, ക്യാഷ് ബാക്ക് എന്നിവ ഈ ഉത്പന്നങ്ങൾക്കുമേൽ ലഭിക്കും.

ബിൽറ്റ് ഇൻ ഫിംഗർ പ്രിൻറ് സെൻസറുള്ള പിഎസ്എസ്ഡി ടി7 ടച്ച് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 500 ജിബി,1ടിബി,2 ടിബി സ്റ്റോറേജുകൾ യഥാക്രമം 9,999 രൂപ, 14,999 രൂപ, മുപ്പത്തി 4,999 രൂപ നിരക്കുകളിൽ ലഭ്യമാകും. സമാനമായി പിഎസ്എസ്ഡി ടി7 500 ജിബി,1ടിബി,2 ടിബി സ്റ്റോറേജുകൾ യഥാക്രമം 6,999 രൂപ, 12,999 രൂപ, 28,999 രൂപ എന്നീ വിലകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. പാസ്സ്‌വേർഡ് പ്രൊട്ടക്ടഡ് പിഎസ്എസ്ഡി ടി5 പോർട്ടബിൾ എസ്എസ്ഡി 500 ജിബി,1ടിബി,2 ടിബി സ്റ്റോറേജുകൾ യഥാക്രമം 5,999 രൂപ, 10,999 രൂപ, 22 1499 രൂപ എന്നീ വിലകളിൽ ഉപഭോക്താക്കൾക്ക് വാങ്ങാം.സാറ്റ അടിസ്ഥാനമാക്കിയുള്ള ആന്തരിക എസ്എസ്ടി 860 ഇവോയുടെ 250ജിബി,500 ജിബി,1ടിബി,2 ടിബി സ്റ്റോറേജ് വേരിയന്റുകൾക്ക് 3,299 രൂപ, 5,299 രൂപ, 9,999 രൂപ, 22,999 രൂപ എന്നിങ്ങനെയാണ് വില.
മൈക്രോഎസ്ഡി കാർഡുകളുടെ കാര്യത്തിൽ സാംസങ് ഇവോ പ്ലസ് മൈക്രോഎസ്ഡി കാർഡുകളുടെ 32 ജി ബി, 64 ജി ബി, 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് യഥാക്രമം 419 രൂപ, 649 രൂപ, 1,199 രൂപ, 2,999 രൂപ, 6,499 രൂപ എന്നിങ്ങനെയാണ് വില.