Tech
Trending

കാനണ്‍ പുതിയ MAXIFY GX5070 പ്രിന്റര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ജാപ്പനീസ് ബ്രാന്‍ഡായ കാനണ്‍ പുതിയ ഇങ്ക് ടാങ്ക് പ്രിന്റര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.കുറഞ്ഞ ചെലവിലുള്ള കളര്‍ പ്രിന്റിങും വേഗതയും, നെറ്റ് വര്‍ക്കിങ് ശേഷികളും ഇതിന്റെ പ്രധാനസവിശേഷതയാണ്.മാക്‌സിഫൈ ജിഎക്‌സ് 5070 പ്രിന്ററിന് 37995 രൂപയാണ് വില.ഉല്‍പാദന ക്ഷമത മെച്ചപ്പെടുത്തും വിധമാണ് ഈ പ്രിന്റര്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് കാനണ്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മനാബു യമസാകി പറഞ്ഞു.സ്വകാര്യമേഖലയിലും പൊതുമേഖലയിലുമുള്ള ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ഇ കൊമേഴ്‌സ്, ചരക്കുനീക്കം, റീട്ടെയില്‍ രംഗങ്ങള്‍ക്ക് വേണ്ടിയാണ് മാക്‌സിഫൈജിഎക്‌സ്5070 തയ്യാറാക്കിയിരിക്കുന്നത്. ഒരു തരത്തിലുള്ള വിവര ചോര്‍ച്ച സംഭവിക്കാതിരിക്കാനുള്ള സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്നും യമസാകി കൂട്ടിച്ചേർത്തു.വലിയ ഇങ്ക് ടാങ്കുകളും വലിയ അളവിലുള്ള ഇങ്ക് ബോട്ടിലുകളും ഇതിലെ പ്രിന്റിങ് ചെലവ് കുറയ്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മുഴുവന്‍ മഷിയും ഉപയോഗിച്ച് 14000 കളര്‍ പ്രിന്റുകളും കറുപ്പ് മഷി ഉപയോഗിച്ച് 6000 ഗ്രേ സ്‌കേയില്‍ പ്രിന്റുകളും എടുക്കാന്‍ സാധിക്കും. ഇതിലെ എക്കോണമി മോഡ് ഉപയോഗിച്ച് പ്രിന്റുകളുടെ എണ്ണം വർധിപ്പിക്കാനും സാധിക്കും.

Related Articles

Back to top button